ജീവിതത്തിലൊരിക്കലും സംഘപരിവാറുമായി ബന്ധപ്പെട്ടിട്ടില്ല.. 'സംഘി' ആരോപണത്തിന് മറുപടിയുമായി മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന് എതിരെ ഗുരുതര ആരോപണവുമായി അനില്‍ അക്കര എംഎല്‍എ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. രവീന്ദ്രനാഥ് കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്നും തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്തിരുന്നു എന്നുമായിരുന്നു ആരോപണം. ഇത് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?

minister

ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽ

സിപിഎമ്മിലെത്തുന്നതിന് മുന്‍പ് താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു എന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പ് സംഘപരിവാറിന് വളം വെയ്ക്കുന്ന നടപടികള്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്നതാണ് മന്ത്രിക്കെതിരെ ആരോപണം ഉയരാനുണ്ടായ സാഹചര്യം. ജനസംഘം നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലിറക്കിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ മന്ത്രിയോ സര്‍ക്കാരോ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.

English summary
Education Minister Prof. C Raveendranath's reply to allegations of RSS connection

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്