തടവുകാർക്ക് അവയവദാനത്തിന് അനുമതി... ശിക്ഷാ കാലാവധിയിൽ ഇളവ് ലഭിക്കില്ല....

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുകാർക്ക് അവരുടെ അടുത്ത ബന്ധുക്കൾക്ക് അവയവം ദാനം ചെയ്യുന്നതിന് പുതുക്കിയ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതനുസരിച്ച് 2014ലെ ജയിലുകളും സന്മാർഗീകരണ സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.

ഷക്കീലയുടെ കബറടക്കിയ മൃതേദഹം പുറത്തെടുത്തു! പള്ളിവളപ്പിൽ പോസ്റ്റ്മോർട്ടം... കാക്കിയിട്ട് പള്ളിവളപ്പിൽ പ്രവേശിക്കേണ്ടെന്ന് മഹല്ല് കമ്മിറ്റി...

തടവുകാരുടെ അവയവദാനം അവരുടെ അടുത്ത ബന്ധുക്കൾക്ക് മാത്രമായി നിജപ്പെടുത്താനാണ് വ്യവസ്ഥ. അവയവ ദാനം നടത്തിയെന്ന കാരണത്താൽ തടവുകാരന് ശിക്ഷാ കാലവധിയിൽ ഇളവ് ലഭിക്കില്ല. തടവുകാരൻ ആശുപത്രിയിൽ കഴിയുന്ന കാലയളവ് പരോളായി കണക്കാക്കണം. ഡോക്ടർമാർ നിർദേശിക്കുന്ന ഭക്ഷണക്രമവും, ചികിത്സാ ചെലവുകളും ജയിൽ വകുപ്പിന്റെ ചുമതലയിലായിരിക്കും.

pinarayi

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ പി സുകുമാരന്റെ അനുഭവമാണ് ഇത്തരമൊരു മാർഗനിർദേശം തയ്യാറാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ബന്ധുവിന് വൃക്ക നൽകാനായി സുകുമാരൻ അനുമതി തേടിയിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാകും മുൻപ് വൃക്ക സ്വീകരിക്കേണ്ടയാൾ മരണപ്പെട്ടു. ഈ സംഭവമാണ് പുതിയ മാർഗനിർദേശത്തിന് പിന്നിലുള്ള കാരണം.

മലപ്പുറത്ത് വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ചു; ജീവനെടുത്തത് വാട്ടർബെർത്ത്, പ്രസവമുറി പൂട്ടി....

ഓഖി ദുരന്ത ബാധിതരുടെ കുടുംബങ്ങൾക്കുള്ള സഹായവിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ മേൽനോട്ട സമിതിയെ നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ്, അഞ്ചു തെങ്ങ്, എലത്തൂർ തീരദേശ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി 44 പുതിയ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. കേരള മാരിടൈം ബോർഡ് ചെയർമാനായി വിജെ മാത്യുവിനെ നിയമിക്കും. മാരിടൈം ബോർഡ് അംഗങ്ങളായി പ്രകാശ് അയ്യർ, എപി ഷിബു, എംകെ ഉത്തമൻ, വി മണിലാൽ, എന്നിവരെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cabinet meeting; prisoners can donate organ to close relatives.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്