കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചു, എഡിജിപിയെ മാറ്റി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ബാര്‍ കോഴ കേസ് അട്ടിമറിക്കുന്നു. കേസ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്ന വിജിലന്‍സ് എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി.

Bar

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് ആണ് വിജിലന്‍സ് എഡിജിപി. ഇദ്ദേഹത്തിന് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയാണ് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുന്നത്. ജേക്കബ് തോമസിനെ അന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണം എന്ന് കെഎം മാണി നേരത്തെ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Jacob Thomas

ബിജു രമേശ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെഎം മാണിയെ വേണമെങ്കില്‍ ചീണ്ടും ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ജേക്കബ് തോമസ്. ഇതിന് ആഭ്യന്തര വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

KM Mani

ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ അന്വേഷണത്തില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ സ്ഥാനക്കയറ്റം എന്ന സൂത്രം ഉപയോഗിച്ചിരിക്കുന്നത്. എഡിജിപിയെ മാറ്റാന്‍ സംഘടിത നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് 31 നാണ് സംസ്ഥാനത്ത് ഡിജിപിമാരുടെ ഒഴിവുകള്‍ വരുന്നത്. എന്നാല്‍ അനാവശ്യ തിടുക്കത്തില്‍ സ്ഥാനക്കയറ്റം നല്‍കിയത് സംശയത്തിന് ഇട നല്‍കുന്നത് തന്നെ ആണെന്നാണ് ആക്ഷേപം ഉയരുന്നത്. സ്ഥാനക്കയറ്റം നല്‍കുന്നുണ്ടെങ്കിലും ജേക്കബ് തോമസിന് എന്ത് ചുമതല നല്‍കണം എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജേക്കബ് തോമസ് വിജിലന്‍സ് എഡിജിപിയായിരിക്കുമ്പോള്‍ ആണ് പാറ്റൂര്‍ ഭൂമി ഇടപാട് കേസും ടിഒ സൂരജിനെതിരിയുള്ള കേസും ശക്തമായി മുന്നോട്ട് കൊണ്ടുപോയത്. ഈ കേസുകളെല്ലാം തന്നെ സര്‍ക്കാരിന് വന്‍ തിരിച്ചടി സമ്മാനിച്ചവയായിരുന്നു.

English summary
Cabinet decides to grant promotion for Vigilance ADGP Jacob Thomas, who investigated Bar Bribe Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X