യുവതിയെ ഇടിച്ചു വീഴ്ത്തിയ കാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ജീപ്പിലിടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: സംസ്ഥാന പാതയില്‍ കൂത്താളിയിൽ വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചു വീഴ്ത്തിയ കാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു ജീപ്പലും ഇടിച്ചു. നിയന്തണംവിട്ട ജീപ്പ് സമീപത്തെ മരത്തിലിടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.ജീപ്പില്‍ സഞ്ചരിച്ച നിരവധി യാത്രക്കാര്‍ക്ക് പരിക്ക്.

car

ഉത്തരകൊറിയക്കെതിരെ വെല്ലുവിളിയുമായി ജപ്പാനും ദക്ഷിണകൊറിയയും, ട്രംപിന്റെ ഏഷ്യൻ പര്യടനം ഫലിച്ചു

ജീപ്പിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. പരുക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്താളി സ്വദേശിനിയായ പുളിയുള്ള പറമ്പിൽ ഗോപിയുടെ ഭാര്യ മിനി (34)യെയാണ് കാർ ആദ്യം ഇടിച്ചു വീഴ്ത്തിയത്.

jeep

പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഉടൻ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു.

English summary
car hits a lady and hit a jeep while escaping; many people hurted
Please Wait while comments are loading...