ഒന്‍പതാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മലപ്പുറത്തെ സിപിഎം പഞ്ചായത്തംഗമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഎം പഞ്ചായത്തംഗമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. സി.പി.എം നേതാവും മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗവുമായ ചോനാരി മുസ്തഫ, പടിക്കല്‍ സ്വദേശികളായ മയമുട്ടി, ഇബ്രാഹിം, ദാസന്‍, ആട്ശാഫി, ശാഫി എന്നിവര്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസ്സെടുത്തത്. സ്‌കൂളില്‍ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ടീം നടത്തിയ കൗണ്‍സിലിംഗിലാണ് വിദ്യാര്‍ത്ഥി പീഢനവിവരങ്ങള്‍ പുറത്ത് പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പരാതി പോലീസിന് കൈമാറിയതോടെയാണ് ഇവര്‍ക്കെതിരെ പോലീസ് കേസ്സെടുത്തത്.

അതേ സമയം പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസില്‍ ഒരാഴ്ച്ചക്കുള്ളില്‍ രണ്ട് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയാണു മലപ്പുറത്ത് കേസെടുത്തത്. പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ സി.പി.എം നേതാവ് കുടുങ്ങിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകനാണ് താനൂരില്‍ അറസ്റ്റിലായത്. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സമദാ(40)ണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.

chenarihamsa

ഒന്‍പതാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധപീഡനം നടത്തിയ പരാതി കേസെടുത്ത സി.പി.എം പഞ്ചായത്തംഗം ചോനാരി മുസ്തഫ,

അയല്‍വാസിയായ പെണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം താനൂര്‍ സി ഐ സി അലവി, എസ്ബിഎഎസ്ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടികൂടിയത്. അഞ്ചുടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് പ്രതിയായ സമദ്. ഇയാളെ പോക്സോ നിയമപ്രകാരം കേസെടുത്ത് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇത്തരത്തില്‍ നിരവധികേസുകളാണു ചൈല്‍ഡ് ലൈനിന് കീഴില്‍ മലപ്പുറത്ത് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
case against 6 men for torturing a boy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്