കൈയ്യേറ്റക്കാരില്‍ കളക്ടറും സംഘവും!! കൈയ്യേറിയത് ദേവസ്വം ഭൂമി!! കേസെടുക്കാന്‍ കോടതി!!

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ടൂറിസത്തിനായി ദേവസ്വം ഭൂമി കൈയ്യേറിയ കളക്ടര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. കണ്ണൂരിലെ പാലക്കയം തട്ടില്‍ ദേവസ്വം ഭൂമി കൈയ്യേറി വിനോദ സഞ്ചാര വകുപ്പ് നിര്‍മ്മാണം ആരംഭിച്ചുവെന്നാണ് പരാതി. തലശേരി വിജിലന്‍സ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. നടുവില്‍ വെള്ളാട് ദേവസ്വം അധികൃതരാണ് പരാതി നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍ ജില്ലാ കളക്ടര്‍, ടൂറിസം ഡയറക്ടര്‍, ഡിടിപിസി സെക്രട്ടറി, നിര്‍മ്മാണ കരാറുകാരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

court

ഈ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വത്തിന് അനുകൂലമായി ഹൈക്കോടതി വിധി ഉണ്ടായിരുന്നു. 22000 ഏക്കര്‍ ഭൂമി ദേവസ്വത്തിന്റേതാണെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും നേരത്തെ ഉത്തരവിട്ടിരുന്നു.

കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് പരാതി അന്വേഷിച്ചത്. ത്വരിത പരിശോധനയില്‍ ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

English summary
case against kannur collector for land encroachment.
Please Wait while comments are loading...