ഭര്‍ത്താവ് പീഡനക്കേസില്‍ കുടുങ്ങി; ഭാര്യ ഇപ്പോള്‍ സാമ്പത്തിക തിരിമറിക്കേസിലും
തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ഭാര്യയെ യുവജന ക്ഷേമ ബോര്‍ഡില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി മേരി ശുഭയെ സസ്‌പെന്‍ഡ് ചെയ്തത്. യുവജന ക്ഷേമ ബോര്‍ഡില്‍ കഴിഞ്ഞ ആറ് വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് ആയി ജോലി നോക്കുകയാണ് മേരി ശുഭ.
ബോര്‍ഡിലെ വിരമിച്ച ജീവനക്കാരന്‍ തന്റെ പ്രോവിഡന്റ്് ഫണ്ടില്‍ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ട്രഷറിയില്‍ അടച്ച പണത്തില്‍ കുറവുള്ളതായി കണ്ടെത്തി. 2016- 2017 കാലയളവില്‍ അടച്ച പണത്തിലാണ് കുറവ് കണ്ടെത്തിയിട്ടുള്ളത്. ട്രഷറിയില്‍ അടച്ച ചെല്ലാനില്‍ തിരുത്തല്‍ വരുത്തിയിട്ടുള്ളതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് വിന്‍സെന്റിന്റെ മേരി ശുഭയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ യുവജന ക്ഷേമ ബോര്‍ഡ് രണ്ടംഗ സംഘത്തെ നിയോഗിച്ചു. ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറും സീനിയര്‍ സൂപ്രണ്ടുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക.
കൊച്ചിയിൽ നടിക്ക് സംഭവിച്ചത് പോലുള്ള ക്രൂരത അനുഭവിച്ച നടികളുണ്ട്.. വെളിപ്പെടുത്തലുമായി പത്മപ്രിയ
അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് വിന്‍സെന്റ് എംഎല്‍എ ജൂലൈ 22ന് അറസ്റ്റിലായത്. 33 ദിവസം നെയ്യാറ്റിന്‍കര സബ്ജയിലിലായിരുന്നു. തുടര്‍ന്ന് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications