Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ് ഒഴിവാക്കാന്‍ പുതിയ നീക്കം; സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സിദ്ദിഖ്‌

ന്യൂഡൽഹി: ബലാത്സം​ഗ കേസിൽ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നടൻ സിദ്ദിഖ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത​ഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയിട്ടാണ് രഞ്ജിത റോത്ത​ഗി വഴി നടൻ ഹർജി നൽകിയത്. സിദ്ദിഖ് മുൻകൂർ ജാമ്യഹർജി നൽകുമെന്ന സൂചന ലഭിച്ചതിന് പിന്നാലെ തന്നെ അതിജീവിത കോടതയിൽ തടസ ഹർജി നൽകി. സംസ്ഥാന സർക്കാരും തടസ ഹർജി നൽകി.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ഒഴിവാക്കാൻ ഉള്ള ശ്രമങ്ങളാണ് സിദ്ദിഖ് നടത്തുന്നത്. രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ തന്നെ പോലീസ് സിദ്ദിഖിന്റെ രണ്ട് വീടുകളിലും എത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴും സിദ്ദിഖ് എവിടെയാണ് എന്ന് വ്യക്തതയില്ല.

siddique

മുൻകൂർ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമം ശക്തമായി തന്നെ നടക്കുന്നുണ്ടെന്നാണ് വിവരം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മു​ഗുൾ റോത്ത​ഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകൻ സംസാരിച്ചിരുന്നു, വിധി പകർപ്പും കൈമാറിയിരുന്നു. ഹൈക്കോടതിയിലെ വിധിയിലെ ചില പോരായ്മകൾ എടുത്തുകാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് സിദ്ദിഖ് നടത്തുന്നത്.

പീഡനം നടന്നുവെന്ന ആരോപണം ഉന്നയച്ചിട്ട് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസ് നൽകുന്നതെന്നും കാലതാമസത്തെക്കുറിച്ച് വ്യക്തമായ വിശദീകരണമില്ലെന്നും അതിനാൽ മുൻകൂർ ജാമ്യത്തിന് അവാകശം ഉണ്ട് എന്നുാമണ് സിദ്ദിഖ് പറയുന്നത്. സമൂഹത്തിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ആളാണ് താൻ, മറ്റ് ക്രിമിനൽ കേസുകളില്ലെന്നും വാദിക്കുന്നു.

ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ സിദ്ദിഖ് പറയുന്നതായാണ് വിവരം. അതേ സമയം അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് അതിജീവിതയ്ക്കായി ഹാജരായേക്കും എന്നാണ് വിവരം. കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോ​ഗസ്ഥർ ഡൽഹിയിലെത്തി, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയെങ്കിലും ബെഞ്ചിന് മുന്നിലെത്തിക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+