Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡൽഹി; കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധ പീഡനത്തെ തുടർന്ന് വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ. ഭർത്താവിയിരുന്ന കിരൺ കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കവെയാണ് ഇയാൾക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യത്തിനായി പ്രതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഏഴ് ദിവസത്തെ ജാമ്യത്തിനായാണ് കിരൺ കുമാ‍ർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കിരണിന് റെ ഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇനി വിചാരണ പൂ‍ർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രം കിരണിന് ജയിലിൽ പോയാൽ മതി. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന കേരള സർക്കാരിൻ്റെ വാദം കോടതി തള്ളി. കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ജാമ്യം നൽകാം എന്ന നിലപാടിലായിരുന്നു കോടതി.

 vismaya-

2021 ജൂൺ 21നാണ് എംബിബിഎസ് വിദ്യാർത്ഥിനി ആയിരുന്ന വിസ്മയ ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടിലെ ശുചിമുറിയിലാണ് വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും വിസ്മയയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നാലെ മരണത്തിൽ ദുരൂഹത ഉയരുകയും തൊട്ടുപിറകെ പീഡനത്തിന്റെ നിരവധി തെളിവുകൾ പുറത്തു വരികയും ചെയ്തു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഭർത്താവായ കിരണിനെ അറസ്റ്റ് ചെയ്യുകയും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്ഥാനത്ത് നിന്ന് താൽക്കാലികമായി നീക്കുകയും ചെയ്തിരുന്നു. ശേഷം ഇയാളെ സർവ്വീസിൽ നിന്ന് സർക്കാർ പിരിച്ചുവിട്ടു. സ്ത്രീ പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പെടെ ഒൻപത് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തത്. ഡി. ഐ. ജിഹർഷത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്.

സ്ത്രീധനത്തിന്റെ പേരിൽ കിരൺ മകളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പൊലീസിന് മൊഴി നകിയിരുന്നു. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവൻ സ്വർണ്ണവും ‌‌‌1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്നായിരുന്നു ധാരണ. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം 80 പവനേ നൽകാൻ സാധിച്ചൊള്ളു. ഇതിന് പുറമെ ആ ഗ്രഹിച്ച കാർ കിട്ടാത്തതിന്റെ ദേഷ്യവും കിരൺ പലപ്പോഴായി വിസ്മയയുടെ മേൽ പ്രകടിപ്പിച്ചിരുന്നു.

Recommended Video

cmsvideo
    വിസ്മയ കേസ് പ്രതി കിരണിന്റെ അച്ഛന്‍ കൂറുമാറി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+