സെന്‍കുമാര്‍ കുരുക്കില്‍!! ക്രൈം ബ്രാഞ്ച് കേസ്!! ഉത്തരവിട്ടത് ബെഹ്‌റ... കാരണം ഇതാണ്

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളില്‍ പെടുകയാണ്. സെന്‍കുമാറിനെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതാണ് പുതിയ സംഭവം. നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് സെന്‍കുമാറിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണിത്. ക്രൈംബ്രാഞ്ച് ഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

1

സെന്‍കുമാര്‍ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് എട്ടു പരാതികളാണ് ബെഹ്‌റയ്ക്കു ലഭിച്ചത്. ഇവയെല്ലാം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. മുസ്ലിം സമുദായത്തിനെതിരേ വാസ്തവ വിരുദ്ധവും പ്രകോപനപരുമായ പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ നടത്തിയെന്നാണ് പ്രധാന ആരോപണം. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖമാണ് വിവാദത്തിലായത്.

2

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 എണ്ണം മുസ്ലീം കുട്ടികളാണ്. മുസ്ലീം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനവും. ഭാവിയില്‍ വരാന്‍ പോവുന്നത് ഏരു രീതിയിലുള്ള മാറ്റമായിരിക്കുമെന്നുമാണ് വിവാദ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞത്.

English summary
Crime branch case against former DGP TP senkumar
Please Wait while comments are loading...