ചെന്നൈ ഐഐടിയിലെ ജാതി വിവേചനം ഞെട്ടിക്കുന്നത്; പികെ അബ്ദുറബ്ബ്
മലപ്പുറം: ജാതി വിവേചനത്തെ തുടര്‍ന്ന് മലയാളി പ്രൊഫസര്‍ രാജിവെക്കേണ്ടി വന്ന സംഭവത്തില്‍ ചെന്നൈ ഐഐടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് പികെ അബ്ദുറബ്ബ്. അക്കാദമിക രംഗത്തെ സവർണ്ണ ഫ്യൂഡൽ മാടമ്പിത്തരത്തിന് ഇന്ത്യയിൽ തന്നെ പേരു കേട്ട ഒരിടമായി ചെന്നൈ ഐഐടി മാറിയിരിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചാതുർ വർണ്യത്തിന്റെ ആത്മാവായ മനുസ്മൃതി മഹത്തായ നമ്മുടെ ഭരണഘടനക്ക് പകരം വെക്കാൻ വെമ്പൽ കൊള്ളുന്നവരുടെ ഈ കെട്ട കാലത്ത് നാം ജാഗ്രത പാലിച്ചില്ലെങ്കിൽ മാനുഷികതയുടെ അടിത്തറ തന്നെ ഇക്കൂട്ടർ ഭസ്മമാക്കുമെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പികെ അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അക്കാദമിക രംഗത്തെ സവർണ്ണ ഫ്യൂഡൽ മാടമ്പിത്തരത്തിന് ഇന്ത്യയിൽ തന്നെ പേരു കേട്ട ഒരിടമായി ചെന്നൈ ഐ.ഐ.ടി മാറിയിരിക്കുന്നു. പിന്നാക്ക ജാതിക്കാരനായ മലയാളി പ്രൊഫസർ വിപിൻ പുതിയേടത്താണ് ഐഐടിക്കുള്ളിലെ ജാതിവിവേചനത്തിൻ്റെ ഏറ്റവും അവസാനത്തെ ഇര. കടുത്ത മാനസിക പീഢനം മൂലം പ്രൊഫസർ വിപിന് ജോലിയിൽ നിന്നും രാജിവെക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു.

രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ഐഐടിയിൽ തന്നെ അധ്യാപകരുടെ മാനസിക പീഢനം മൂലം കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ് എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഐ. ഐ.ടി പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കു നേടിയിരുന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ പീഡനം മൂലമാണെന്ന് അന്ന് കുറിപ്പും ലഭിച്ചിരുന്നു.
എസ്.സി. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും, അധ്യാപകരും വരെ ചെന്നൈ ഐ.ഐ.ടിയിൽ മതപരമായും ജാതിപരമായും വിവേചനങ്ങൾക്കും,മാനസിക പീഢനങ്ങൾക്കും ഇരയാകുന്നതായുള്ള തുടർച്ചയായ വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെയും, നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും നാം നേടിയെടുത്ത മാനവിക മൂല്യങ്ങളാണ്
ഒരു പറ്റം സവർണ്ണ അക്കാദമീഷ്യൻമാരുടെ ജാതിവെറിയിൽ തകർന്നടിയുന്നത്.
മനുഷ്യനാകാൻ മാത്രം വികാസം പ്രാപിക്കാൻ കഴിയാത്ത ഫ്യൂഡൽ മാടമ്പിമാരെക്കുറിച്ച്ആരോടാണ് നാം പരാതിപ്പെടേണ്ടത്, ഗർഭസ്ഥ ശിശുവിനെ ത്രിശൂലത്തിൽ കുത്തിയെടുത്തവരോടോ...! ചാതുർ വർണ്യത്തിന്റെ ആത്മാവായ മനുസ്മൃതി മഹത്തായ നമ്മുടെ ഭരണഘടനക്ക് പകരം വെക്കാൻ വെമ്പൽ കൊള്ളുന്നവരുടെ ഈ കെട്ട കാലത്ത് നാം ജാഗ്രത പാലിച്ചില്ലെങ്കിൽ മാനുഷികതയുടെ അടിത്തറ തന്നെ ഇക്കൂട്ടർ ഭസ്മമാക്കുമെന്ന് മറക്കരുത്.
Recommended Video
ഒരു സമൂഹത്തെ ഇല്ലാതാക്കാൻ എളുപ്പമാർഗ്ഗം വിദ്യാഭ്യാസപരമായി അവരെ ശൂന്യരാക്കുക എന്നതാണ്. അക്കാദമിക രംഗത്തെ സവർണ്ണ മാടമ്പികളും, സംഘപരിവാറും ചേർന്ന് ധൃതികൂട്ടുന്നത് ഈ അരികുവത്ക്കരണത്തിനും അപരവത്ക്കരണത്തിനുമാണ്.












Click it and Unblock the Notifications