സിവില്‍ സപ്ലൈസിലേക്കെത്തിച്ച അരി സ്വകാര്യ ഗോഡൗണില്‍നിന്നും സിബിഐ പിടിച്ചെടുത്തു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട് : സിവില്‍ സപ്ലൈസിലേക്കെത്തിച്ച അരി കാസര്‍കോട് സ്വകാര്യ ഗോഡൗണില്‍ നിന്നും സിബിഐ പിടിച്ചടുത്തു. ഇവിടെ അനുവദിക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് മറിച്ചുവില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൊച്ചിയില്‍ നിന്നും സി.ബി.ഐ സംഘം എത്തിയത്. പരിശോധനയില്‍ അരിയുടെ നിരവധി പാക്കറ്റുകളും പാക്കിംഗിന് വേണ്ടി കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും: വിളംബര റാലി ശ്രദ്ധേയമായി

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കീഴിലുള്ള വിദ്യാനഗറിലെ സിവില്‍ സപ്ലൈസ് ഗോഡൗണിന്റെ ഔട്ട്ലെറ്റിലാണ് പരിശോധന നടത്തിയത്. പാക്ക് ചെയ്ത 50കിലോയുടെ 70 ചാക്ക് അരിയും ആര്‍ എന്‍ എസ് കമ്പനിക്കാണ് പാക്കിംഗ് നടത്താനായി സിവില്‍ സപ്ലൈസ് അനുമതി നല്‍കിയിട്ടുള്ളത്. ഗോഡൗണിനോട് ചേര്‍ന്ന സ്വകാര്യ കമ്പനി മറ്റൊരു ഗോഡൗണ്‍ വാടകയ്ക്കെടുത്താണ് അരി മറിച്ചുവില്‍ക്കുന്നത്. ബ്രാന്‍ഡഡാക്കുന്ന അരിയും മറ്റ് ഉത്പന്നങ്ങളും സിവില്‍ സപ്ലൈസ് കടകളിലൂടെ വിറ്റഴിക്കുന്നതിന് പകരം പുറത്തേക്കും കടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

rice

സിവില്‍ സപ്ലൈസിലെ ഒരു ജീവനക്കാരനെയും ആര്‍ എന്‍ എസ് പാക്കിംഗ് കമ്പനിയുടെ സൂപ്പര്‍വൈസറെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി ഐ ഉള്‍പ്പെടെയുള്ള എട്ട് സിബിഐ സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.

English summary
CBI caught rice sacks from godown which was sent to Civil supplies
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്