മുഹിമ്മാത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും: വിളംബര റാലി ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

പുത്തിഗെ: പ്രവാചകര്‍ മുഹമ്മദ് നബി(സ) തങ്ങളുടെ പുണ്യ പിറവിയെ വിളംബരം ചെയ്ത് പുത്തിഗെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് കീഴില്‍ കാസര്‍കോട്ട് നടത്തിയ മീലാദ് വിളംബര റാലി ശ്രദ്ധേയമായി.

ഇവരെ പിടിച്ചുകെട്ടാന്‍ ആരുമില്ലേ..? റോഡില്‍ ബസ് ജീവനക്കാരുടെ കൊലവിളി വീണ്ടും...

ആയിരത്തി അഞ്ഞൂറോളം വരുന്ന സ്ഥാപന വിദ്യാര്‍ഥികളും പ്രവര്‍ത്തകരും അണിനിരന്ന റാലി പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ ഫ്‌ളോട്ടുകളിലായി നീങ്ങിയ റാലി നവ്യാനുഭവം പകര്‍ന്നു. പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളും അറബി കാവ്യശീലുകളും റാലിക്ക് വര്‍ണപ്പകിട്ടേകി.

jadha1

രാഷ്ട്രത്തിന്റെ അഖണ്ഡതയും സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിന് വിശ്വാസിലോകം പ്രവാചകദര്‍ശനങ്ങളിലേക്ക് മടങ്ങണമെന്ന് റാലി ആഹ്വാനം ചെയ്തു.

നാളെ വൈകിട്ട് നാല് മണിക്ക് മദ്്ഹുറസൂല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ പതാക ഉയര്‍ത്തും. തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന പ്രകീര്‍ത്തന സംഗമങ്ങള്‍ക്ക് സാദാത്തുക്കളും പണ്ഡിതന്മാരുമടക്കം പ്രമുഖര്‍ നേതൃത്വം നല്‍കും.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സയ്യിദ്് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി കൊയിലാണ്ടി, അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ബാസ് സഖാഫി മലപ്പുറം, അബ്ദുര്‍റഹ്്മാന്‍ അഹ്‌സനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, എം പി അബ്ദുല്ല ഫൈസി നെക്രാജെ, ഇത്തിഹാദ് മുഹമ്മദ് ഹാജി, നാഷണല്‍ അബ്ദുല്ല, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ബാസ് ഹാജി ചേരൂര്‍, സി എച്ച് പട്‌ള, കെ ബി അബ്ദുല്ല ഹാജി, ചിത്താരി അബ്ദുല്ല ഹാജി, അബ്ബാസ് ഹാജി ചേരൂര്‍, ഹുസൈന്‍ മുട്ടത്തൊടി, ഇബ്്‌റാഹിം സഖാഫി കര്‍ണൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്തഫ സഖാഫി, സലാം സഖാഫി, ആദം സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Go Back

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
''Meeladh Vilambara Rally'' became famous; Kasargod

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്