ധാതുമണല്‍ ഖനനം;സിബിഐ അന്വേഷണംവേണം

തിരുവനന്തപുരം: നീണ്ടകര മുതല്‍ ആലപ്പുഴ വരെയുള്ള കടല്‍ തീരത്തെ ധാതുമണല്‍ ഖനനം സംബന്ധിച്ച ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യം. മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് പ്രേമചന്ദ്രന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. കത്തിന്റെ പകര്‍പ്പുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കൈമാറിയിട്ടുണ്ട്. മണല്‍ ഖനനം സ്വകാര്യവത്കരിക്കുന്നതിനെശക്തമായ ഭാഷയില്‍ ആണ് പ്രേമചന്ദ്രന് വിമര്‍ശിച്ചിട്ടുള്ളത്. ഇന്‍ അനധികൃത ഖനനത്തിനും ധാതുമണല്‍ കള്ളക്കടത്തിനും വഴിവെക്കുമെന്നും പ്രേമചന്ദ്രന് കത്തില്‍ പറയുന്നുണ്ട്.
ധാതുമണല്‍ അനധികൃതമായി കടത്തുന്നത് വ്യാപകമാണെന്ന് അദ്ദേഹം പറയുന്നു. പൊതുമേഖലക്ക് മാത്രം അവകാശപ്പെട്ട് ധാതുമണല്‍ മേഖലയില്‍ നിന്ന് സ്വകാര്യ ലോബി ഇത് കട്ടെടുക്കുമ്പോള്‍ അത് ഇതുമായി ബന്ധപ്പെട്ട് പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നതായി പ്രേമചന്ദ്രന് ആരോപിച്ചു. ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് എന്ന് കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ ഉദാഹരിച്ചാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ആയിരത്തിലേറെ ജോലിക്കാരുമായി 17 വര്‍ഷം മുമ്പ് തുടങ്ങിയ സ്ഥാപനത്തില്‍ ഇപ്പോള്‍ 280 ജീവനക്കാര്‍ മാത്രമേ ഉള്ളൂ എന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ റെയര്‍ എര്‍ത്തിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് താത്പര്യമില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം , ഇന്ത്യന്‍ റെയര്‍ എര്‍ത്ത് എന്നിവ ചേര്‍ത്ത് പൊതുമേഖല കോര്‍പറേറ്റ് കര്സോര്ഷ്യം ഉണ്ടാക്കണമെന്നും എന്‍കെ പ്രേമചന്ദ്രന് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത മണല്‍ഖനനം തടയാന്‍ പ്രത്യേക പോലീസ് സേനയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications