നാവിക ആസ്ഥാനത്തെ പീഡനം സിബിഐ അനേഷിക്കുമോ
ദില്ലി: കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ലൈംഗിക പീഡന കേസ് സിബിഐക്ക് കൈമാറുമോ? സുപ്രീം കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും നാവിക സേനക്കും നോട്ടീസ് നല്‍കി കഴിഞ്ഞു. പരാതിക്കാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.
കൊച്ചിയിലെ നാവിക ആസ്ഥാനത്ത് താമസിക്കുന്ന നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ലൈംഗിക പീഡനം സംബന്ധിച്ച് കേസ് കൊടുത്തത്. ഭര്‍ത്താവും മറ്റ് ഉദ്യോഗസ്ഥരും തന്നെ പീഡിപ്പിച്ചുവെന്നും ഭാര്യമാരെ കൈമാറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും ആണ് നാവിക സേനാ അധികൃതര്‍ പറഞ്ഞിരുന്നത്.

കേരള പോലീസ് കേസ് വേണ്ട വിധം അന്വേഷിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതിക്കാരി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. നാവിക സേന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കാരണം പോലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. കേസ് പരിഗണിക്കുന്നത് കേരളത്തിന്റെ പുറത്തേക്ക് മാറ്റണം എന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
കേസില്‍ ഹൈക്കോടതി എടുത്തിരുന്ന നപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. സ്ത്രീയുടെ പരാതി പ്രകാരം തയ്യാറാക്കപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലെ നടപടികളാണ് സ്റ്റേ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications