Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷുക്കൂര്‍ വധവും സിബിഐ ഏറ്റെടുക്കില്ല

കൊച്ചി: സിപിഎമ്മിനെതിരെ ആയുധമാക്കിയ കേസുകളൊന്നും സിബിഐ ഏറ്റെടുക്കില്ലേ... ഇപ്പോള്‍ ചിലര്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. കാരണം ടിപി ചന്ദ്രശേഖരന്‍ വധം അന്വേഷിക്കാന്‍ ആകില്ലെന്ന് പറഞ്ഞ സിബിഐ ഇപ്പോള്‍ ഷുക്കൂര്‍ വധവും അന്വേഷിക്കാനാവില്ലെന്നാണത്രെ പറയുന്നത്.

മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ വധിച്ച സംഭവത്തില്‍ നടന്നത് പാര്‍ട്ടിയുടെ വിചാരണയാണെന്ന് കോടതി പോലും നിരീക്ഷിച്ചിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം സിപിഎമ്മിനെ പ്രതിരോധിക്കാന്‍ മുസ്ലീം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഉപയോഗിച്ചത് ഷുക്കൂര്‍ വധമായിരുന്നു.

Shukkur

എന്നാല്‍ സംസ്ഥാന പോലീസ് അന്വേഷിച്ച കേസില്‍ ഇനി എന്തെങ്കിലും കൂടുതല്‍ ചെയ്യാനില്ലെന്നാണ് സിബിഐയുടെ നിലപാട്. അതിന് മാത്രം പ്രാധാന്യം കേസിന് ഇല്ലത്രെ. വലിയ വെളിപ്പെടുത്തലുകളോ പുത്തന്‍ തെളിവുകളോ ഒന്നും പുറത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ അറിയിച്ചിട്ടുള്ളത്.

ഷുക്കൂറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഹൈക്കോടതിയാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തങ്ങളുടെ നിലപാട് സിബിഐ കോടതിയെ അറിയിച്ചു. ഇനി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരാണ് നിലപാടെടുക്കേണ്ടത്. കേന്ദ്രത്തിന്റെ നിലപാടെന്തെന്നറിയാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടിപി ചന്ദ്രശേഖരന്‍ വധകേസും സിബിഐ ഇത്തരത്തില്‍ തള്ളിയിരുന്നു. അന്ന് കെകെ രകമയുടെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാരാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ തെളിവുകളോ വെളിപ്പെടുത്തലുകളോ ഇല്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐ വിസമ്മതിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+