കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കി കേന്ദ്രം; കെ സുധാകരന് അനങ്ങാപ്പാറ നയമെന്ന് സിപിഎം

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിന്റെ സമഗ്ര വികസനത്തിനുള്ള റെയില്‍വെ ഭൂമി സ്വകാര്യ കമ്പനിക്ക്‌ ദീർഘകാല പാട്ടത്തിന്‌ നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന്‌ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂർ റെയിൽവ സ്റ്റേഷന്‍ പരിസരത്തെ ഏഴ് ഏക്കര്‍ ഭൂമിയാണ്‌ സ്വകാര്യ കമ്പനിക്ക്‌ 45 വർഷം പാട്ടത്തിന്‌ നൽകിയിട്ടുള്ളത്‌. മൊത്തം 48 ഏക്കർ ഭൂമിയാണ്‌ പാട്ടത്തിന്‌ വച്ചിട്ടുള്ളത്‌. ഇതിന്റെ ആദ്യഘട്ടമായാണ്‌ ഏഴ്‌ ഏക്കർ ഭൂമി കൈമാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'വാഴകുലച്ചു പഴമാവുമ്പോൾ വായിൽ തിരുകി മിണ്ടാതെ ഇരിക്കാം'; അമല പോളിനെതിരെ രാമസിംഹന്‍'വാഴകുലച്ചു പഴമാവുമ്പോൾ വായിൽ തിരുകി മിണ്ടാതെ ഇരിക്കാം'; അമല പോളിനെതിരെ രാമസിംഹന്‍

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ കെ റെയിലിന്‌ അനുമതി നൽകാത്ത കേന്ദ്ര സർക്കാരാണ്‌ സ്വകാര്യ കമ്പനിക്ക്‌ ഭൂമി പാട്ടത്തിന്‌ കൊടുത്തത്‌. കെ റെയിലിന്‌ ഉൾപ്പെടെ സർവേ നടത്തിയ ഭൂമിയാണിത്‌. കേന്ദ്ര സർക്കാരിന്റേത്‌ കണ്ണൂർ റെയിൽവെ സ്‌റ്റേഷന്റെ മുഴുവൻ വികസനവും അട്ടിമറിക്കുന്ന നടപടിയാണ്‌. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്ന നയത്തിന്റെ തുടർച്ചയാണിത്‌. കണ്ണൂർ റെയിൽവെ സ്‌റ്റേഷന്റെ നാല്‌, അഞ്ച്‌ പ്ലാറ്റ്‌ ഫോമിന്‌ കണ്ടെത്തിയ ഭൂമിയാണ്‌ പാട്ടത്തിന്‌ നൽകിയത്‌. റെയിൽവെ യാഡ്‌ നിർമാണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്‌.

mv j

എൻജിനീയറിങ്‌ വിഭാഗം നേരത്തെ കണ്ണൂരിൽ നിന്ന്‌ മാറ്റിയിരുന്നു.വികസനത്തിനുള്ള ഭൂമി മുഴുവൻ പാട്ടത്തിന്‌ നൽകുന്ന റെയില്‍വെ ലാന്റ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയുടെ നടപടി അംഗീകരിക്കാനാവില്ല. റെയില്‍വെ സ്റ്റേഷന്റെ നവീകരണത്തിനും നഗര വികസനത്തിനും തടസ്സം നിൽക്കുന്ന റെയില്‍വെ ലാന്‍റ് ഡവലെപ്മെന്റ്‌ അതോറിറ്റി നടപടി തിരുത്തണം. കണ്ണൂര്‍ നഗരത്തിന്റെ വികസനവും നടക്കില്ല.റോഡ് വീതികൂട്ടുന്നത്‌ ഉൾപ്പെടെയുള്ള പ്രവർത്തനം നിലയ്‌ക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഭൂമിയാണ് സ്വകാര്യ കമ്പനിക്ക്‌ തീരെഴുതി കൊടുത്തത്‌.

റെയിൽവെ വികസനത്തിന്‌ ഒന്നും ചെയ്യാത്ത കണ്ണൂർ എംപി ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ല. ഭൂമി സ്വകാര്യ കമ്പനിക്ക്‌ കൈമാറിയ ശേഷമാണ്‌ എം പി പ്രതികരിച്ചതുും പ്രക്ഷോഭം നടത്തുമെന്ന്‌ പറയുന്നതും. പൊതുമേഖലയെ സ്വകാര്യ മേഖലയ്‌ക്ക്‌ അടിയറവെക്കാൻ തുടങ്ങിയത്‌ കോൺഗ്രസാണ്‌. അതിന്റെ തുടർച്ചയാണ്‌ കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നടപടിയെന്നും എം വി ജയരാജൻ വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന് ഭരണം; കൂറുമാറിയത് രണ്ട് അംഗങ്ങള്‍കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിനെ അട്ടിമറിച്ച് കോണ്‍ഗ്രസിന് ഭരണം; കൂറുമാറിയത് രണ്ട് അംഗങ്ങള്‍

English summary
Center gives railway land to private company; CPM says that K Sudhakaran has a policy of reluctance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X