Get Updates
Get notified of breaking news, exclusive insights, and must-see stories!

വാരിയംകുന്നന്‍ ഉള്‍പ്പടെ 387 പേരെ സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയില്‍ നിന്നും കേന്ദ്രം ഒഴിവാക്കും

ദില്ലി: 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങിയ 387 പേരെ സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മുന്നംഗ സമിതി ശുപാര്‍ശ നല്‍കി. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമാണ് സമതിയുടെ കണ്ടെത്തല്‍.

പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓ​ണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാരും നേതൃത്വം നല്‍കിയ 1921- കലാപം ഒരിക്കല്‍ ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വതന്ത്രം തേടിയുള്ളത് ആയിരുന്നില്ല. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നു ഇതെന്നും സമിതി ചൂണ്ടിക്കാട്ടി. ഖിലാഫത്ത് സ്ഥാപിക്കുകയായിരുന്നു കലാപത്തിന്‍റെ ലക്ഷ്യം. അതില്‍ വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കപ്പെടുമായിരുന്നുവെന്നും സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഒക്ടോബര്‍ മാസം അവസാനമാണ് പുതുക്കിയ രക്തസാക്ഷി പട്ടിക പുറത്തിറങ്ങുക.

എംജിഎസ്

എംജിഎസ്

അതേസമയം, കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിവിധ നേതാക്കളളും ചരിത്രകാരന്‍മാരും രംഗത്ത് എത്തി. സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് വാരിയന്‍കുന്നത്ത് ഉള്‍പ്പടേയുള്ളവരുടെ പേരുകള്‍ ഒഴിവാക്കരുതെന്നും തീരുമാനം തെളിവുകളുടെ പിന്‍ബലത്തിലല്ലെന്നും പ്രശസ്ത ചരിത്രകാരനായ എംജിഎസ്. പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിഎന്‍ പ്രതാപന്‍

ടിഎന്‍ പ്രതാപന്‍

ബ്രിടീഷുകാരന്റെ അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്ത, മഹാത്മാ ഗാന്ധിയെ കൊന്ന സംഘികളുടെ ഗുഡ് സർട്ടിഫിക്കറ്റ് കുഞ്ഞാലി മരക്കാർ മുതൽ, ടിപ്പു സുൽത്താൻ അടക്കം വാരിയം കുന്നൻ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ലെന്നായിരുന്നു ടിഎന്‍ പ്രതാപന്‍ എംപിയുടെ പ്രതികരണം. ബ്രിടീഷ് അനുകൂലികളും ബ്രിടീഷ് വിരോധികളും തമ്മിലുള്ള ഒരു പോരാട്ടത്തെ എങ്ങനെ വർഗ്ഗീയ കലാപമെന്ന് പറയുമെന്നും അദ്ദേഹം ചോദിക്കുന്നു.

മലയാള രാജ്യം

സമരങ്ങൾക്കിടയിൽ അച്ചടക്ക ലംഘനം കാണിച്ച മാപ്പിളമാരെ വാരിയംകുന്നൻ ശിക്ഷിച്ച ചരിത്രം നമുക്ക് മുന്നിലുണ്ടല്ലോ. അന്നതൊരു ഇസ്ലാമിക് സ്റ്റേറ്റ് നിർമ്മാണത്തിനായിരുന്നു സമരങ്ങളെങ്കിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് മലബാർ ഉണ്ടാക്കാമായിരുന്നു. പക്ഷെ, ഉണ്ടായത് മലയാള രാജ്യമാണ്. വാരിയംകുന്നത്ത് ഹാജി വധശിക്ഷ നടപ്പിലാക്കിയ ഏറ്റവും പ്രമുഖൻ മുസ്ലിമായ ചേക്കുട്ടിപ്പോലീസ് ആയിരുന്നല്ലോ. കീഴടങ്ങിയാൽ മക്കയിലേക്ക് നാടുകടത്താമെന്ന് വാഗ്ദാനം നൽകിയ ബ്രിടീഷുകാരോട് 'വേണ്ട, പിറന്ന മണ്ണിൽ രക്തസാക്ഷിയായിക്കോളാമെന്ന്' പറഞ്ഞ ദേശാഭിമാനിയാണ് ഹാജിയെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

പികെ നവാസ്

പികെ നവാസ്

ചരിത്രത്തെ മോഷ്ടിക്കുക എന്നതും, തങ്ങളുടേതല്ലാത്തവയെ അരിഞ്ഞു തള്ളുക എന്നതെല്ലാം താലിബാന്റെ മാത്രം ആശയമല്ല ഇന്ത്യൻ പതിപ്പായ മോദിരാജിന്റെ കൂടിയാണെന്നായിരുന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസിന്‍റെ പ്രതികരണം. ഇന്ത്യൻ എക്സ്പ്രസ് കോളമിസ്റ്റ് അമൂല്യ ഗോപാലകൃഷ്ണന്റെ "The BJP Wants to Erase Nehru " എന്ന ലേഖനം വായിക്കുമ്പോൾ UPA സർക്കാരിനെ പരാജയപ്പെടുത്തി മോദി സർക്കാർ അധികാരത്തിലേറി 2 വർഷമേ കഴിഞ്ഞിരുന്നുള്ളൂ. ആ ലേഖനം നെഹ്‌റുവിനെ ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് മായ്ക്കാൻ ശ്രമിക്കുന്ന സർക്കാർ ഇടപെടലുകളെ ചൂണ്ടിക്കാട്ടുന്നതായിരുന്നു. അന്ന് ഇതെല്ലാം സാധ്യമാണോ? ഇവെരെന്തു വിഡ്ഢികൾ! ഈ രാജ്യം ഇതെല്ലാം നോക്കിനിൽക്കുമോ എന്നതല്ലാമായിരുന്നു മനസ്സിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു.

എപി അബ്ദുള്ളക്കുട്ടി

എപി അബ്ദുള്ളക്കുട്ടി

അതേസമയം വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്നായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. വാരിയംകുന്നന്റെ ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകളായിരുന്നു. വാരിയംകുന്നന് സ്മാരകം പണിയാന്‍ നടക്കുന്ന ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇക്കാര്യം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    KP Sasikala Teacher against Narendra Modi | Oneindia Malayalam

    ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+