കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സിജന്‍ കിട്ടാതെ ജനം മരിക്കുമ്പോള്‍ കേദാര്‍നാഥ് വികസനത്തിന് 100 കോടി രൂപ; വിമര്‍ശിച്ച് എളമരം കരീം

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രനഗരം വികസിപ്പിക്കാൻ 5 കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടിൽ നിന്നും 100 കോടി രൂപ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും രാജ്യസഭാംഗവുമായ എളമരം കരീം. കോവിഡിന്റെ രണ്ടാം തരംഗത്തിൽ, ഓക്സിജൻ കിട്ടാതെ ജനങ്ങൾ കൂട്ടത്തോടെ മരിക്കുമ്പോൾ, ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കാനും വാക്സിൻ എത്തിക്കാനും പണം ചെലവഴിക്കുന്നതിന് പകരം ജനങ്ങളുടെ പണം കേന്ദ്ര സർക്കാർ എത്ര നിരുത്തരവാദപരമായാണ് വിനിയോഗിക്കുന്നത് എന്ന് നോക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രനഗരം വികസിപ്പിക്കാൻ 5 കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടിൽ നിന്നും 100 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്രപ്രധാൻ പറഞ്ഞു.
ഇതിന് പുറമെ ഉത്തരകാശി, യമുനോത്രി, ഗംഗോത്രി എന്നീ തീർഥാടന കേന്ദ്രങ്ങൾക്കും പണം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒ.എൻ.ജി.സി, ഗെയിൽ, ഇന്ത്യൻ ഓയിൽ കോർപറെഷൻ, എച് .പി.സി., ബി.പി.സി.എൽ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഫണ്ടാണ് ഈ വിധം ദുർവിനിയോഗം ചെയ്യുന്നത്.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

elamaramkareem-

കോവിഡിന്റെ രണ്ടാം തരംഗത്തിൽ, ഓക്സിജൻ കിട്ടാതെ ജനങ്ങൾ കൂട്ടത്തോടെ മരിക്കുമ്പോൾ, ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കാനും വാക്സിൻ എത്തിക്കാനും പണം ചെലവഴിക്കുന്നതിന് പകരം ജനങ്ങളുടെ പണം കേന്ദ്ര സർക്കാർ എത്ര നിരുത്തരവാദപരമായാണ് വിനിയോഗിക്കുന്നത് എന്ന് നോക്കുക. ഈ സാഹചര്യത്തിലാണ് മോഡി രാജി വെക്കുക എന്ന ആവശ്യം ഉയരുന്നത്.

നടി പ്രിയ പ്രകാശ് വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Center misuses CSR funds of public sector companies: Elamaram Kareem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X