നിലപാട് കടുപ്പിച്ച് കേന്ദ്രം: ട്വിറ്ററിന്‍റ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ കേന്ദ്ര ഐടി മന്ത്രാലയം നീക്കം ചെയ്തു
ദില്ലി: സാമൂഹ്യമാധ്യമ പ്ലാറ്റ് ഫോമായ ട്വിറ്ററിന്‍റ 'സേഫ് ഹാർബർ' നിയമപരിരക്ഷ കേന്ദ്ര ഐടി മന്ത്രാലയം നീക്കം ചെയ്തു. പുതിയ ഐടി നിയമത്തിന് അനുസൃതമായി രാജ്യത്ത് ചീഫ് കംപ്ലയ്ന്‍സ് ഓഫീസറെ നിയമിക്കുന്നത് ഉള്‍പ്പടേയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്‍റെ നടപടി. കേന്ദ്ര സർക്കാർ നിശ്ചയിച്ച മാർഗരേഖ നടപ്പാക്കാനുള്ള സമയം നേരത്തെ കഴിഞ്ഞെങ്കിലും നിയമപ്രകാരമുള്ള നിയമനം നടത്താനോ വിവരങ്ങൾ കൈമാറാനോ ട്വിറ്റർ ഇതുവരെ തയാറായിട്ടില്ല.
50 ലക്ഷത്തില്‍ കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള സമൂഹമാധ്യമങ്ങള്‍ ഇന്ത്യയിൽ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിക്കണമെന്നാണ് ഭേദഗതിനിയമത്തിൽ. ഫേസ്ബുക്ക്, വാട്സാപ്, യൂട്യബ്, ഗുഗിള്‍ തുടങ്ങിയ പ്ലാറ്റ് ഫോമുകള്‍ കേന്ദ്രം നിലപാട് ശക്തമാക്കിയതിന് പിന്നാലെ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നായിരുന്നു രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം
Recommended Video

അതേസമയം ഇന്ത്യയിലെ നിയമം അനുസരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും താത്കാലികമായി ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്ന് ഇയാളെ സ്ഥിരപ്പെടുത്തുമെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐടി മന്ത്രാലയം തയ്യാറായില്ല. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും ഓരോ പുരോഗതിയും ഐടി മന്ത്രാലയത്തെ അറിയിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചത്.
നേരത്തേ ഏകോപനത്തിനായി നോഡൽ ഓഫീസറേയും പരാതി പരിഹരിക്കുന്നതിനായി റസിഡൻസ് ഗ്രൂവിൻസ് ഓഫീസറേയും കരാർ അടിസ്ഥാനത്തിൽ ട്വിറ്റർ നിയമിച്ചിരുന്നു. എന്നാല്‍ ഇതും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications