Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിൻ നയം തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറായത് ഉചിതമായി: സിപിഎം നേതാവ് എംവി ജയരാജന്‍

കണ്ണുര്‍: ജനകീയ പ്രതിഷേധവും മുഖ്യമന്ത്രിമാരുടെ സമ്മർദ്ദവും സുപ്രീംകോടതി വിധിയും മൂലം വാക്സിൻ നയം തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറായത് ഉചിതമായെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. കേന്ദ്രസർക്കാർ 75% വാക്സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുമെന്നും 25% നിശ്ചിതവിലയും 150 രൂപ സർവ്വീസ് ചാർജും ഈടാക്കി സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങാമെന്നുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നയം. ബ്രിട്ടീഷുകാരുടെ കാലംമുതൽ സൗജന്യമായിരുന്ന പ്രതിരോധകുത്തിവെപ്പ് പണം നൽകി നടത്തണമെന്ന ബി ജെ പി സർക്കാരിന്റെ പുതിയ നയം വന്നപ്പോൾ അതിനെതിരെ ജനകീയ പ്രതിഷേധം രാജ്യത്താകെ ഉയർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ

കേരളം ആദ്യം തന്നെ പ്രധാനമന്ത്രിയോട് സൗജന്യമായി വാക്സിൻ നൽകണമെന്നും സംസ്ഥാനം കോവിഡ് ചികിത്സ സൗജന്യമായി നൽകുകയാണെന്നും അതുകൊണ്ട് തന്നെ വാക്സിൻ സൗജന്യമായിരിക്കുമെന്നും വ്യക്തമാക്കി കത്തെഴുതിയിരുന്നു. 13 ബി ജെ പി ഇതര മുഖ്യമന്ത്രിമാരും ബി ജെ പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതിയാവട്ടെ കേന്ദ്ര നിലപാട് ഏകപക്ഷീയവും ദുരിതകാലത്ത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നതും അവിവേകവുമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നയം തിരുത്താൻ ഉത്തരവിലൂടെ ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
    Washington state to allow free p0t with vaccine
     mvjayarajan

    പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ സംസ്ഥാനങ്ങളുടെ പരാതി പ്രകാരം നയം മാറ്റുകയാണെന്ന് പറയുകയുണ്ടായി. അപ്പോൾ ഒരു ചോദ്യം ഉയർന്നുവരികയാണ്. എന്തുകൊണ്ട് ഈ ചിന്ത നേരത്തെ ഉണ്ടായില്ല? വൈകിയാണെങ്കിലും ആറ് പതിറ്റാണ്ടിലേറെകാലം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മാറിമാറി ഭരിച്ച കേന്ദ്രസർക്കാറുകൾ നടപ്പാക്കി വരുന്ന വാക്സിൻ സൗജന്യമെന്ന നയം തുടരുമെന്ന പ്രഖ്യാപനം തികച്ചും ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

    ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ പാർവതി നായർ; പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+