കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട ഡിഎല്‍എഫ് കെട്ടിടങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ക്ലീന്‍ ചിറ്റ്

Google Oneindia Malayalam News

കൊച്ചി: അനധികൃതമായി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ഡിഎല്‍എഫ് കെട്ടിടങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍. കൊച്ചി ചേവന്നൂരിലെ ഡിഎല്‍എഫിന്റെ കെട്ടിടങ്ങള്‍ തീരദേശ പരിപാലനം ലംഘിച്ചിട്ടില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാനധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികൂടിയാണ് ഡിഎല്‍എഫ്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് നീക്കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

DLF

കെട്ടിടത്തിന് അനുമതി നല്‍കിയ കൊച്ചി നഗരസഭ നിയമലംഘനം നടത്തിയെന്നും കെട്ടിടത്തിന്റെ തുടര്‍ന്നുള്ള നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്നുമായിരുന്നു ജസ്റ്റിസ് രാമകൃഷ്ണ പിള്ള അധ്യക്ഷനായ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഡിഎല്‍എഫ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഹൈക്കോടതി ഉത്തരവില്‍ വിശദമാക്കിയിരുന്നു.

കേരള സ്‌റ്റേറ്റ് കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സബ്കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം ചെലവന്നൂര്‍ കായലിന്റെ തീര സംരക്ഷണ പരിധി നൂറ് മീറ്ററാമ്. ഇത് പ്രകാരം ഇവിടെ ബില്‍ഡിങ് പെര്‍മ്മിറ്റ് പോലും നല്‍കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ 2007 ല്‍ തന്നെ കൊച്ചി കോര്‍പ്പറേഷന്റെ ബില്‍ഡിങ് പെര്‍മ്മിറ്റ് ഡിഎല്‍എഫ് നേടി.

പിന്നീട് കമ്പനി അഞ്ച് ഏക്കര്‍ കൃഷി സ്ഥലമാണ് നികത്തിയത്. കെട്ടിട നിര്‍മ്മാണം ആരംഭിച്ചത് മുതല്‍ തന്നെ കായലും കയ്യേറി. സ്റ്റോപ്പ് മെമ്മോകള്‍ നിരവധി തവണ ലഭിച്ചെങ്കിലും നിര്‍മ്മാണം തകൃതിയായി നടക്കുകയായിരുന്നു. ഇപ്പോള്‍ അഞ്ച് ലക്ഷത്തോളം ചതുരശ്ര അടിയല്‍ 154 ഫഌറ്റുകളോട് കൂടി 20 നില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുകയാണ്.

English summary
Central Government support DLF company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X