
കെ റെയില്‍ പദ്ധതിക്ക് പിന്നില്‍ മറ്റു താല്‍പ്പര്യങ്ങൾ; കേന്ദ്രം ബാധ്യത ഏറ്റെടുക്കില്ലെന്ന് വി മുരളീധരൻ
ദില്ലി; സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കെ റെയിലിന് പിന്നിൽ ലാവ്ലിന് സമാനമായ താത്പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്ന് മുരളീധരൻ പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതിയുടെ ബാധ്യത ഏറ്റെടുക്കാനാവവില്ലെന്ന് കേന്ദ്രറെയില്‍മന്ത്രി സംസ്ഥാന സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് മറ്റെവിടെ നിന്നെങ്കിലും നേരിട്ട് വായ്പ ലഭിക്കാന്‍ ഭരണഘടന അനുവദിക്കുമെങ്കില്‍ നടക്കട്ടെ. പദ്ധതി നടപ്പാക്കുകയല്ല ലക്ഷ്യമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനകളില്‍ നിന്ന് തന്നെ വ്യക്തമാണെന്നും വി. മുരളീധരന്‍ ദില്ലിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വിവാദമായ കെ. റെയില്‍ പദ്ധതി നടപ്പാക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നത് കാണുമ്പോള്‍ പദ്ധതിക്ക് പിന്നില്‍ ലാവ്‌ലിന് സമാനമായ മറ്റു താല്‍പ്പര്യങ്ങളുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പദ്ധതി പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യമൊന്നും പിണറായി വിജയന്‍ സര്‍ക്കാരിനില്ലെന്നും മറ്റെന്തെങ്കിലും പിന്‍വാതില്‍ ലക്ഷ്യങ്ങളാണോയെന്ന് വ്യക്തമല്ല. പ്രായോഗികമല്ലാത്ത കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതു ചൂണ്ടിക്കാട്ടിയതിനാണ്, മോദി സര്‍ക്കാര്‍ കേരള വികസനത്തെ തടയുന്നുവെന്ന പ്രസ്താവനയുമായി പിണറായി വിജയന്‍ രംഗത്തെത്താന്‍ കാരണം.
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
വലിയ ജനരോഷം ക്ഷണിച്ചുവരുത്തിയ പദ്ധതിയാണ് കെ.റെയില്‍. പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ ഒരുലക്ഷം കോടി രൂപ മുടക്കി നടപ്പാക്കാന്‍ ശ്രമിക്കുന്ന പദ്ധതിക്കെതിരെ സംസ്ഥാനം മുഴുവന്‍ സമരരംഗത്താണ്. പ്രായോഗികമായി സാധ്യമല്ലാത്ത പദ്ധതിയാണിതെന്ന തിരിച്ചറിവ് സംസ്ഥാന സര്‍ക്കാരിന് പോലുമുണ്ട്. നിലവില്‍ മണിക്കൂറില്‍ 180 കി.മി വേഗതയില്‍ പോകുന്ന ട്രെയിനുകള്‍ രാജ്യത്തുണ്ട്. അത് 250 കി.മി ആക്കി ഉയര്‍ത്താനാണ് റെയില്‍വേയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ടെക്‌നിക്കല്‍ അപ്ഗ്രഡേഷന്‍ നടക്കുന്നതോടെ നിലവിലെ റെയില്‍ പാതയിലൂടെ തന്നെ തിരുവനന്തപുരം-കാസര്‍കോട് മൂന്നുമണിക്കൂറില്‍ എത്തിച്ചേരാനാവും. പിന്നെ എന്തിനാണ് ഒരുലക്ഷം കോടി രൂപ മുടക്കി മറ്റൊരു പാതയെന്ന് പിണറായി വിജയന്‍ മറുപടി നല്‍കണം.
ആയിരക്കണക്കിന് ആളുകളെ കുടിയിറക്കിയും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും നശിപ്പിച്ചും ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുമ്പോള്‍ ഇടതുപക്ഷത്തെ പരിസ്ഥിതി വാദികളായ ബിനോയ് വിശ്വം അടക്കമുള്ളവര്‍ മൗനത്തിലാണ്. കെ റെയില്‍, മുട്ടില്‍ മരംമുറി പോലുള്ള വിഷയങ്ങളില്‍ മൗനം പാലിക്കുന്ന പ്രത്യേകതരം പരിസ്ഥിതി പ്രേമിയായി ബിനോയ് വിശ്വം മാറിക്കഴിഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്ന എളമരം കരീമിന്റെ പാര്‍ട്ടി കേരളത്തിലെ ആയിരക്കണക്കിന് കര്‍ഷകരുടെ ഭൂമിയിലൂടെ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് വൈരുദ്ധ്യമാണ്.
തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവെന്ന് അവകാശപ്പെടുന്ന കരീം രാജ്യസഭയില്‍ തൊഴിലാളിയായ മാര്‍ഷലിനെ കഴുത്തിന് പിടിച്ചു തള്ളുന്നതും ജനങ്ങള്‍ കണ്ടു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പാണ് ഇടതുപക്ഷ എംപിമാര്‍ നടത്തുന്നത്. അവര്‍ക്ക് കേരളത്തിലും ദല്‍ഹിയിലും രണ്ടു നിലപാടുകളാണ്.
ശബരിമല വിമാനത്താവള പദ്ധതിയെന്ന പേരില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തോട്ടംഭൂമി അനധികൃതമായി കൈവശം വെച്ചനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കമാണ് നടന്നത്. നിലവിലെ റെയില്‍വേ പാതകളുടെ ഇരട്ടിപ്പിക്കലും വിമാനത്താവളങ്ങളുടെ വികസനവും ദേശീയപാതാ സ്ഥലമെടുപ്പും പോലും നടത്താനാവാത്തവരാണ് പുതിയ അതിവേഗ റെയില്‍പാത നിര്‍മ്മിക്കുമെന്ന് പറയുന്നത്. ശബരി റെയില്‍പാതയ്ക്ക് ഭൂമിയേറ്റെടുത്തു നല്‍കാന്‍ പോലും കേരളാ സര്‍ക്കാരിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമാണ്. ഇതൊക്കെ നന്നാക്കാന്‍ സ്വന്തം വീട്ടിലുള്ള പൊതുമരാമത്ത് മന്ത്രിയെ ഉപദേശിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്, വി മുരളീധരന്‍ പറഞ്ഞു.
അതിവേഗ റെയില്‍ പദ്ധതിയുടെ ബാധ്യത ഏറ്റെടുക്കാനാവവില്ലെന്ന് കേന്ദ്രറെയില്‍മന്ത്രി സംസ്ഥാന സര്‍ക്കാരിനോട് വ്യക്തമായി പറഞ്ഞുകഴിഞ്ഞു. അവര്‍ക്ക് മറ്റെവിടെ നിന്നെങ്കിലും നേരിട്ട് വായ്പ ലഭിക്കാന്‍ ഭരണഘടന അനുവദിക്കുമെങ്കില്‍ നടക്കട്ടെ. പദ്ധതി നടപ്പാക്കുകയല്ല ലക്ഷ്യമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനകളില്‍ നിന്ന് തന്നെ വ്യക്തമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.