കൈറ്റ് വിക്ടേഴ്‌സ് ഡിടിഎച്ചില്‍ ഉള്‍പ്പെടുത്താന്‍ അനുമതി തേടി;കേന്ദ്രം അനുകൂലമായ മറുപടി നല്‍കിയില്ല
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനായി കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ ഡിടിഎച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി തേടിയെങ്കിലും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികള്‍ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അനുമതി ആവശ്യപ്പെട്ട് പൊതു വിദ്യഭ്യാസ വകുപ്പ് കേന്ദ്രമാനവ വിഭവ ശേഷി വകുപ്പിനും വാര്‍ത്ത വിനിമയ പ്രക്ഷേപണ മന്ത്രിക്കും കത്തുകള്‍ നല്‍കിയെന്നും എന്നാല്‍ ഇതുവരേയും അനുകൂല മറുപടി ലഭിച്ചില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.

തുടര്‍ച്ചയായി പൊതുവിദ്യഭ്യാസ വകുപ്പും കൈറ്റും അവരുടെ വരിക്കാരും എല്ലാവരുടേയും ആവശ്യാനുസരണം ഇപ്പോള്‍ ഡിടിഎച്ച് ശൃംഖലകളില്‍ വിക്ടേര്‍സ് ചാനല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോടൊപ്പം നിന്ന ഡിഷ് ടിവി, ഡിടുഎച്ച്, സണ്‍ ഡയറക്ട്, ടാറ്റാ സെകൈ, എയര്‍ടെല്‍ എന്നീ സേവന ദാതാക്കളോട് സര്‍ക്കാര്‍ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള വിഷന്‍ ഡിജിറ്റല്‍ ടിവിയില്‍ രണ്ട് ചാനലുകളിലായി വിക്ടേഴ്‌സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ടെന്നും പിന്നാക്കാവസ്ഥയിലുള്ള കേബിള്‍ ടിവി കണക്ഷനില്ലാത്ത വീടുകളിലേക്ക് കണക്ഷന്‍ എത്തിക്കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോചനപ്പെടുത്തുന്നതിനായി സ്‌ക്കൂളുകളിലെ ലാപ്ടോപ്പുകളും പയോഗപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. വളാഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു ദേവികയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. ഇതിനടുത്തായി ദേവികയുടെ ആത്മഹത്യകുറിപ്പും കണ്ടെത്തിയിരുന്നു. ഞാന്‍ പോകുന്നു എന്ന് മാത്രമായിരുന്നു കുറിപ്പില്‍ എഴുതിയിട്ടുള്ളത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവിക.
ദേവികയുടെ പിതാവ് രോഗബാധയെ തുടര്‍ന്ന് പണിക്ക് പോകാറുണ്ടായിരുന്നില്ല. ഓണ്‍ലൈനായി പഠിക്കുന്നതിനായി ടിവിയോ സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമോ ഇല്ലാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications