Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഇടിയില്‍ തെസ്‌നിയുടെ മരണത്തിന് കാരണമായ ആ കാലന്‍ ജീപ്പിന്റെ കഥ...

തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥിനി കാമ്പസിനുള്ളില്‍ ജീപ്പിടിച്ച് മരിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെയും ചോദ്യങ്ങള്‍ ഉയരുന്നു. അപകടത്തിന് ശേഷം പോലീസ് പിടിച്ചെടുത്ത ജീപ്പുകള്‍ കാമ്പസിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൈവശം വെച്ചിരുന്നതാണ് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നത്.

ഈ കൂട്ടത്തില്‍പ്പെട്ട ഒരു ജീപ്പ് മുമ്പ് ഇതേ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആഘോഷത്തിനായി ഉപയോഗിച്ചിട്ടുണ്ടത്രെ. സി പി എം നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം എം മണിയെ ഈ ജിപ്പില്‍ കയറ്റി എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഘോഷയാത്രയായി കൊണ്ടുവന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വില്ലന്‍ കെ സി ടി 2217 നമ്പര്‍ ജീപ്പ്

വില്ലന്‍ കെ സി ടി 2217 നമ്പര്‍ ജീപ്പ്

കഴിഞ്ഞ ജനുവരിയിലാണ് വിവാദനായകനായ എം എം മണിയെ സി ഇ ടി കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഈ ജിപ്പില്‍ കയറ്റി ആഘോഷപരമായി കൊണ്ടുവന്നത്. ഈ ജീപ്പാണ് അപകടത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ജീപ്പിന് പിന്നില്‍ ആര്

ജീപ്പിന് പിന്നില്‍ ആര്

തെസ്‌നിയുടെ മരണത്തിന് കാരണമായ ജീപ്പുമായി ബന്ധമില്ല എന്നാണ് എസ് എഫ് ഐ പറയുന്നത്. എന്നാല്‍ ചിത്രങ്ങളും മുന്‍ സംഭവങ്ങളും കാര്യങ്ങള്‍ അങ്ങനെയല്ല എന്ന സൂചനകളാണ് നല്‍കുന്നത്. ബന്ധമില്ലെങ്കില്‍ ഈ ജീപ്പ് എങ്ങനെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപയോഗിച്ചത് എന്നാണ് ചോദ്യം.

ബന്ധമില്ലെങ്കില്‍ ചിത്രം എന്തിന് നീക്കി

ബന്ധമില്ലെങ്കില്‍ ചിത്രം എന്തിന് നീക്കി

എം എം മണി ഈ ജീപ്പില്‍ ആഘോഷത്തോടെ സഞ്ചരിക്കുന്ന ചിത്രം എസ് എഫ് ഐയുടെ ഫേസ്ബുക്ക് പേജില്‍ ഉണ്ടായിരുന്നു എന്നും കോളേജിലെ അപകടത്തിന് പിന്നാലെ ഈ ഫോട്ടോ അപ്രത്യക്ഷമാകുകയാരുന്നു എന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു.

എസ് എഫ് ഐ ആഘോഷത്തിന് ഈ ജീപ്പ്

എസ് എഫ് ഐ ആഘോഷത്തിന് ഈ ജീപ്പ്

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ജയിച്ചപ്പോഴാണ് എം എം മണിയെ ഈ ജീപ്പില്‍ ഇവിടേക്ക് കൊണ്ടുവന്നത്. കാമ്പസില്‍ ജീപ്പുകള്‍ കയറ്റാന്‍ നിരോധനം ഉള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത് എന്നതാണ് വിചിത്രം. ജീപ്പിനെക്കുറിച്ച് പരാതികള്‍ വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും ഉന്നയിച്ചിരുന്നതായും പറയപ്പെടുന്നു.

ജീപ്പ് എസ് എഫ് ഐ മുന്‍ സെക്രട്ടറിയുടെ പേരില്‍

ജീപ്പ് എസ് എഫ് ഐ മുന്‍ സെക്രട്ടറിയുടെ പേരില്‍

തെസ്‌നിയുടെ മരിക്കാന്‍ കാരണമായത് നമ്പര്‍ കെബിഎഫ് 7268 ജീപ്പ് ഇടിച്ചതാണ്. മുന്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ പേരിലാണ് ഈ ജീപ്പ് വാങ്ങിയതെന്ന് മനോരമ പറയുന്നു. വ്യാഴാഴ്ചയാണ് പോലീസ് ഈ ജീപ്പ് പിടിച്ചെടുത്തത്. മറ്റേ ജീപ്പ് തൃപ്പാദപുരത്തിനു സമീപത്ത് ഒളിപ്പിച്ച നിലയിലാണ് പോലീസിന് കിട്ടിയത്.

ജീപ്പ് മുതല്‍ ലോറി വരെ

ജീപ്പ് മുതല്‍ ലോറി വരെ

ജീപ്പുകളിലും ലോറിയിലും നൂറോളം ബൈക്കുകളിലുമായിട്ടായിരുന്നു ആഘോഷം. ചെകുത്താന്‍ എന്നു പേരെഴുതിയ ബോര്‍ഡ് കെട്ടിയാണ് നിറയെ ആളുകളെ കുത്തിക്കയറ്റി ഈ ലോറി ഓടിച്ചത്.

കൈമാറിക്കിട്ടിയ ജീപ്പ്

കൈമാറിക്കിട്ടിയ ജീപ്പ്

കോളേജിലെ പൂര്‍വവിദ്യാര്‍ഥിയുടെ പേരിലാണ് ജീപ്പ്. ഇയാള്‍ കോഴ്‌സ് കഴിഞ്ഞുപോകുമ്പോള്‍ അത് കൂട്ടുകാര്‍ക്ക് നല്‍കിയിട്ട് പോയി എന്നാണ് പറയപ്പെടുന്നത്. ഇതാദ്യമായിട്ടല്ല ഈ ജിപ്പ് വാര്‍ത്തകളിലെത്തുന്നത്.

തെസ്‌നി ബഷീര്‍

തെസ്‌നി ബഷീര്‍

മലപ്പുറം വഴിക്കടവ് സ്വദേശിയും സിവില്‍ എന്‍ജിനീയറിങ് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയുമായ തെസ്‌നി ബഷീര്‍ ആണ് തിരുവനന്തപുരം സിഇടിയില്‍ മരിച്ചത്.

അന്ന് മരിച്ചത് അമിത ശങ്കര്‍

അന്ന് മരിച്ചത് അമിത ശങ്കര്‍

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കാമ്പസിനുള്ളില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2002 ല്‍ ബൈക്ക് ഇടിച്ച് അമിത ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. ഇതോടെയാണ് കാമ്പസ്സുകളില്‍ വാഹനം കയറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നത്.

ഉത്തരവിന് പുല്ല് വില

ഉത്തരവിന് പുല്ല് വില

ബൈക്കുകള്‍ക്ക് പോലും അനുമതിയില്ലാത്ത കാമ്പസില്‍ ജീപ്പുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഇഷ്ടം പോലെ കയറ്റാറുണ്ടായിരുന്നത്രെ. വാഹനങ്ങള്‍ കൊണ്ടുള്ള ആഘോഷം പരിധിവിട്ടപ്പോഴാണ് ഇതിലൊന്നും പെടാത്ത ഒരു പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+