കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി, നീക്കാൻ അധികാരമില്ല'; ഗവർണർ

Google Oneindia Malayalam News

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. അത് ദേശീയ തലത്തിലുള്ള ഉടമ്പടിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾ വിചാരിച്ചാൽ അതൊന്നും തകർത്തെറിയുക സാധ്യമല്ല. താൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സർവ്വകലാശാലകളിൽ അയോഗ്യരായവരെ നിയമിക്കാൻ അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

ndia-1661069104-1663232

'കോർപറേഷൻ മുതൽ സർവ്വലാകാശാല വരെ കേഡർ നിയമനമാണ്. ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുത്തത്, ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, അല്ലാതെ പാർട്ടി പ്രവർത്തകർക്ക് വേണ്ടിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്.
എനിക്ക് വ്യക്തിപരമായി ആരോടും തർക്കമില്ല. ഞാൻ എന്റെ ഉത്തരവാദിത്തമാണ് നടപ്പാക്കുന്നത്.

സർവ്വകലാശലകളിൽ യോഗ്യത ഇല്ലാത്തവരെയാണ് നിയമിക്കുന്നത്. അത് അംഗീകരിക്കില്ല. ഞാൻ ഗവർണർ ആയിരിക്കുന്നിടത്തോളം കാലം സർവ്വകലാശാലകളിൽ യു ജി സി മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടുള്ള നിയമനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. . ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ തടയുന്നതിനുമാണ്.

കേരളം ഉണ്ടായത് 1956 ലാണ്. അതിന് മുൻപേ ഗവര്‍ണറാണ് സർവകലാശാലകളുടെ ചാന്‍സലര്‍. ഇത് സർക്കാർ നൽകുന്ന ഔദാര്യം അല്ല. ദേശീയ തലത്തിലുള്ള സമവായങ്ങൾ ഒന്നും തന്നെ സർക്കാരിന് തകർത്തെറിയാൻ സാധിക്കില്ല. അത് അവരുടെ അധികാര പരിധിക്ക് പുറത്താണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ.

നിലവിൽ ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഇതൊന്നും ശരിയായ നടപടിയല്ല. നിയമം ലംഘിക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ കോടതിയിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും ഗവർണർ പറഞ്ഞു.

English summary
'Chancellorship is not a gift of the state government, no power to remove me'; Governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X