ചാനല്‍ നടത്തിയത് ദേശവിരുദ്ധമായ പ്രവൃത്തി ; ടൈംസ് നൗ ചാനലിന് എതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട് : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ ചോര്‍ത്തുകയും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിന് ടൈംസ് നൗ ചാനലിനെതിരേ ക്രിമിനില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പോലിസില്‍ പരാതി നല്‍കി. ചാനലിനു പുറമേ, എഡിറ്റര്‍മാര്‍, റിപോര്‍ട്ടര്‍, അനുബന്ധ ജീവനക്കാര്‍, ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയാണ് പരാതി.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കുറച്ചേക്കും.. നിരക്ക് 8.5 ശതമാനമാക്കാൻ ആലോചന

രണ്ടുമാസങ്ങള്‍ക്ക് മുമ്പ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ ടൈംസ് നൗ ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പര്‍വേസ് അഹമ്മദ് ന്യൂഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ ചാനല്‍ ചര്‍ച്ചയിലൂടെ പുറത്തുവിടുകയായിരുന്നു. 2017 ആഗസ്്റ്റ് 31ന് രാത്രി പത്തിന് സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ പരിപാടിയില്‍ മുതിര്‍ന്ന എഡിറ്റര്‍ ആനന്ദ് നരസിംഹന്‍ രേഖകളെ കുറിച്ച് പറയുമ്പോള്‍, അതീവ രഹസ്യരേഖകള്‍, വിവാദ രേഖകള്‍ തുടങ്ങിയ അടിക്കുറിപ്പുകളോടെ ഇതിന്റെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണിക്കുന്നുണ്ടായിരുന്നു.

popular


പരിപാടിയുടെ അവതാരകനും ചീഫ് എഡിറ്ററുമായ രാഹുല്‍ ശിവശങ്കറും ചര്‍ച്ച പുരോഗമിക്കുന്നതിനിടയില്‍ കൂടുതല്‍ രഹസ്യ രേഖകള്‍ തന്റെ കൈവശമുള്ളതായി വ്യക്തമാക്കി. ഇതിനു പുറമേ, കേന്ദ്ര അഭ്യന്തരമന്ത്രാലയം എന്‍.ഐ.എയില്‍ നിന്നും പി.എഫ്.ഐയെ കുറിച്ചുള്ള റിപോര്‍ട്ട് തേടി, പി.എഫ്.ഐയെ കുറിച്ചുള്ള കേസിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന എന്‍.ഐ.എ രേഖകള്‍, പി.എഫ്.ഐയെ കുറിച്ചുള്ള എന്‍.ഐ.എ റിപോര്‍ട്ട് ലഭ്യമായി തുടങ്ങിയ വിവരങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.


2017 സപ്തംബര്‍ 27ന് വൈകീട്ട് എട്ടിന് ഇന്ത്യ അപ്പ് ഫ്രണ്ട് എന്ന പേരില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലും രാഹുല്‍ ശിവശങ്കര്‍ രേഖകള്‍ പ്രദര്‍ശിപ്പിച്ചു. നികുഞ്ച് ഗാര്‍ഗ് എന്ന ലേഖകനാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നതെന്ന് പറഞ്ഞ രാഹുല്‍ ശിവശങ്കര്‍, ദിവസങ്ങള്‍ക്കുള്ളില്‍ പി.എഫ്.ഐ നിരോധിക്കപ്പെടുമെന്നും അതിന്റെ രേഖകളാണ് തന്റെ കൈയിലുള്ളതെന്നും പ്രേക്ഷകര്‍ക്കായി അത് പുറത്തുവിടുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കേരള പോലിസ്, എന്‍ഫോഴ്‌സ്‌മെന്റ്, രഹസ്യന്വേഷണ വിഭാഗം തുടങ്ങിയ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ തന്റെ കൈവശമുള്ള എന്‍.ഐ.എ രേഖയില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതായി റിപോര്‍ട്ടര്‍ നികുഞ്ച് പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞ് ട്രൈബ്യുണലിന് ഇത് കൈമാറുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരോധനം ഉണ്ടാവുമെന്നും നികുഞ്ച് കൂട്ടിച്ചേര്‍ത്തു. ഇത് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ഇന്ന് ലഭിച്ച രേഖകളില്‍ ഉള്ളതാണെന്നും റിപോര്‍ട്ടര്‍ വ്യക്തമാക്കിയിരുന്നു.

popularfrontofindia


രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ എന്‍.ഐ.എ അടക്കമുള്ള ഏത് ഏജന്‍സികളുടെ അന്വേഷണത്തെ നേരിടാനും ചാനലില്‍ പറഞ്ഞ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനും തയ്യാറാണെന്ന് മുഹമ്മദ് പര്‍വേസ് അഹമ്മദ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ഒന്നുകില്‍ ടൈംസ് നൗ ചാനല്‍ മോഷ്ടിക്കുകയോ അല്ലെങ്കില്‍, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ആരോ ടൈംസ് നൗവിന് ചോര്‍ത്തി നല്‍കുകയോ ചെയ്തിട്ടുണ്ടെന്നാണ് ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ തെളിയിക്കുന്നത്.

ഇത് ദേശവിരുദ്ധമായ പ്രവൃത്തിയാണ്. ഔദ്യോഗിക രഹസ്യം, അഡ്മിനിസ്‌ട്രേറ്റീവ്് പ്രോട്ടോകോള്‍, മാധ്യമധാര്‍മ്മീകത തുടങ്ങിയവയുടെ ലംഘനവും ഗുരുതരമായ കുറ്റകൃത്യവുമാണ്. അതിനാല്‍, ടൈംസ്‌നൗ ചാനല്‍, ആനന്ദ് നരസിംഹന്‍, രാഹുല്‍ ശിവശങ്കര്‍, നികുഞ്ച് ഗാര്‍ഗ്, അനുബന്ധ ചാനല്‍ പ്രവര്‍ത്തകര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉത്തരവാദികളായ ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
complaint against times now by popular front, conducted anti national work

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്