Get Updates
Get notified of breaking news, exclusive insights, and must-see stories!

പണാധിപത്യത്തെ ജനങ്ങള്‍ തൂത്തെറിയും... ചേലക്കര ഇടത് കോട്ടയായി തുടരുമെന്ന് പ്രദീപ്

ചേലക്കര: വികസന തുടര്‍ച്ചയ്ക്ക് ചേലക്കരയിലെ ജനങ്ങള്‍ ഇത്തവണയും വിധിയെഴുതുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് വണ്‍ഇന്ത്യ മലയാളത്തോട്. സിപിഎമ്മും എല്‍ഡിഎഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്നും കോണ്‍ഗ്രസും ബി ജെ പിയും നടത്തുന്ന കള്ളപ്രചരണങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയുടെ മനസ് എന്നും ഇടതുപക്ഷത്തിനൊപ്പം അടിയുറച്ച് നിന്നിട്ടുള്ളതാണ് എന്നും പ്രദീപ് പറഞ്ഞു.

'മണ്ഡലത്തില്‍ രാധാകൃഷ്ണന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വേണം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിയിട്ടുണ്ട്. ആ ബോധ്യത്തില്‍ തന്നെയായിരിക്കും ജനങ്ങള്‍ വിധിയെഴുതുക. അഞ്ച് വര്‍ഷക്കാലം ചേലക്കരയുടെ എംഎഎല്‍എയായിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയായിരുന്നു അധികാരത്തില്‍,' അദ്ദേഹം ചൂണ്ടിക്കാട്ടി.

UR Pradeep

കര്‍ഷകരും മധ്യവര്‍ഗ കുടുംബങ്ങളും ഒരുപാടുള്ള മണ്ഡലമാണ് ഇത് എന്നും അവരുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ എല്‍ ഡി എഫ് തന്നെയാണ് ജയിക്കേണ്ടത് എന്ന് ജനങ്ങള്‍ക്ക് അറിയാം എന്നും പ്രദീപ് പറഞ്ഞു. പ്രചരണത്തില്‍ ഉടനീളം തങ്ങള്‍ക്ക് അത് തിരിച്ചറിയാനാകുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് ചേലക്കര മണ്ഡലത്തില്‍ ജയിച്ചു വരും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെല്ലാം ചേലക്കരയില്‍ ക്യാംപ് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതൊന്നും തങ്ങളെ ബാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തിയതി മാറ്റിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ചേലക്കരയില്‍ ക്യാംപ് ചെയ്യുന്നതാണ്. അതെല്ലാം തിരിച്ചറിയാന്‍ ചേലക്കരയിലെ ജനങ്ങള്‍ക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.

UR Pradeep

ഏത് മാര്‍ഗത്തിലൂടേയും ജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് കോണ്‍ഗ്രസിനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. അവിടെ എല്ലാ പാര്‍ട്ടിക്കാരുടേയും മുറിയില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. സിപിഎമ്മിനോ എല്‍ഡിഎഫിനോ അതില്‍ പങ്കൊന്നുമില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ അവര്‍ പൊലീസിനോട് ആവശ്യപ്പെടുകയാണ് ചെയ്തത്.

അതില്‍ സിപിഎമ്മിനെന്താണ് റോള്‍ എന്നും അദ്ദേഹം ചോദിച്ചു. സിപിഎം നേതാക്കളുടേയും മുറികളില്‍ പരിശോധന നടത്തിയിട്ടുണ്ട്. 'പൊലീസ് പരിശോധിച്ച് പോകുമായിരുന്നല്ലോ, എന്തിനാണ് ബഹളം വെക്കാനും തടയാനും നിന്നത്. തിരഞ്ഞെടുപ്പ് പണാധിപത്യമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. അത് ആരും ചെയ്താലും അംഗീകരിക്കാനും പിന്തുണയ്ക്കാനും സാധിക്കില്ല,' പ്രദീപ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+