Get Updates
Get notified of breaking news, exclusive insights, and must-see stories!

യുആർ പ്രദീപിന് 18000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് എല്‍ഡിഎഫ്: വിജയം രമ്യക്കെന്ന് യുഡിഎഫും, ഭൂരിപക്ഷം ഇത്ര

പാലക്കാട്: വോട്ടെടുപ്പ് കഴിഞ്ഞതോടെ ചേലക്കരയില്‍ കൂട്ടിയും കിഴിച്ചുമുള്ള വിലയിരുത്തലുകളുമായി മുന്നണികള്‍. വോട്ടിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞെങ്കിലും വിജയ പ്രതീക്ഷയില്‍ എല്‍ ഡി എഫ് - യു ഡി എഫ് കക്ഷികള്‍ക്ക് യാതൊരു കുറവുമില്ല. മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്ന് ബി ജെ പിയും പിവി അന്‍വറിന്റെ ഡി എം കെ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി എന്‍ കെ സുധീറും അവകാശപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ വോട്ടിങ് ശതമാനം 77.45 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 72.77 ശതമാനത്തിലൊതുങ്ങി.

1996 മുതല്‍ തുടർച്ചയായി ജയിച്ച് വരുന്ന സീറ്റ് ഇത്തവണയും കൈവിടില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എല്‍ ഡി എഫ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. യു ആർ പ്രദീപിന്റെ ഭൂരിപക്ഷം 18000 കടക്കുമെന്നാണ് എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ വിലയിരുത്തിയതിന് ശേഷമാണ് പാർട്ടി ഇത്തരമൊരു അനുമാനത്തിലേക്ക് എത്തിയത്.

ur-pradeep-ramya-haridas

അയ്യായിരത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നതായിരുന്നു വോട്ടെടുപ്പിന് മുമ്പ് ഇടത് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തിലും ലീഡ് നേടിക്കൊണ്ട് യുആർ പ്രദീപ് വലിയ വിജയത്തിലേക്ക് പോകുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നത്.

മണ്ഡലം കമ്മിറ്റി ഇത്തരമൊരു പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ടെങ്കിലും നേതൃത്വം ഇത് പൂർണ്ണമായി ഇത് വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല. എങ്കിലും പതിനായിരം വോട്ടിനെങ്കിലും വിജയിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നത്. യു ഡി എഫ് ഭരിക്കുന്ന തിരുവില്വാമലയില്‍ അടക്കും യുആർ പ്രദീപ് വോട്ട് പിടിക്കുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്കുകള്‍ അവകാശപ്പെടുന്നത്. ഭരണ വിരുദ്ധവികാരമുണ്ടെങ്കിലും സ്ഥാനാർത്ഥിയുടെ മികച്ച പ്രതിച്ഛായകൊണ്ട് ഇതിനെ മറികടക്കാന്‍ കഴിഞ്ഞുവെന്നാണ് ഇടത് ആത്മവിശ്വസം. കഴിഞ്ഞ തവണ 39400 വോട്ടിനായിരുന്നു കെ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത് അയ്യായിരത്തിലേക്ക് താഴ്ന്നു.

3000 മുതല്‍ 5000 വോട്ട് വരെ നേടി രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യു ഡി എഫ് ക്യാമ്പ് അവകാശപ്പെടുന്നത്. വള്ളത്തോള്‍ നഗർ, മുള്ളൂർക്കര, പാഞ്ഞാള്‍, വരവൂർ, ദേശമംഗലം തുടങ്ങിയ പഞ്ചായത്തുകളില്‍ എല്‍ ഡി എഫ് ലീഡ് പിടിക്കുമെങ്കിലും മറ്റ് പഞ്ചായത്തുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ഇത് വിജയത്തിലേക്ക് എത്തിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.

മേല്‍പ്പറഞ്ഞ പഞ്ചായത്തുകളില്‍ യു ആർ പ്രദീപ് ലീഡ് നേടിയാലും കഴിഞ്ഞ തവണത്തേത് പോലെ വ്യക്തമായ മേധാവിത്വം എല്‍ ഡി എഫിനുണ്ടാകില്ല. രമ്യ ഹരിദാസിന് വേണ്ടി നടത്തിയ ശക്തമായ പ്രവർത്തനവും, സർക്കാർ വിരുദ്ധ വികാരവും തങ്ങള്‍ക്ക് അനുകൂലമാകുന്നുവെന്നും യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നു. അതേസമയം എന്‍ കെ സുധീർ പിടിക്കുന്ന വോട്ടുകള്‍ ആർക്ക് തലവേദന സൃഷ്ടിച്ചു എന്ന് അറിയണമെങ്കില്‍ വോട്ടെണ്ണല്‍ ദിനം വരെ കാത്തിരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+