കലോത്സവ വിജയത്തില്‍ മനംനിറഞ്ഞ് ചെമനാട്; കലാമേളക്ക് ഇന്ന് തിരശ്ശീല; ഹൊസ്ദുര്‍ഗ് കിരീടത്തിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: അഞ്ച് ദിവസമായി ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന കൗമാര കലാമേളക്ക് ഇന്ന് തിരശ്ശീല വീഴും. ഹൊസ്ദുര്‍ഗ് ഉപജില്ല കിരീടത്തിലേക്ക് നീങ്ങുകയാണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 76 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 330 പോയിന്റുമായി ഹൊസ്ദുര്‍ഗ് മുന്നേറ്റം തുടരുന്നു. 287 പോയിന്റുള്ള കാസര്‍കോട് രണ്ടും 272 പോയിന്റുള്ള ചെറുവത്തൂര്‍ മൂന്നും സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 71 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 299 പോയിന്റ് നേടിയാണ് ഹൊസ്ദുര്‍ഗിന്റെ മുന്നേറ്റം.

ഷെറിന്റെ എല്ലുകൾ പൊട്ടിയിരുന്നു, ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍.. ഞെട്ടിക്കുന്ന റിപ്പോർട്ട്

279 പോയിന്റുള്ള കാസര്‍കോട് ഉപജില്ല തൊട്ടുപിന്നിലുണ്ട്. 242 പോയിന്റ് നേടി ബേക്കല്‍ ഉപജില്ലയാണ് മൂന്നാമത്. യു.പി വിഭാഗത്തില്‍ 135 പോയിന്റുകള്‍ വീതം നേടി ബേക്കലും കാസര്‍കോടും ഒപ്പത്തിനൊപ്പമാണ്. 127 പോയിന്റുള്ള ചെറുവത്തൂരാണ് രണ്ടാംസ്ഥാനത്ത്.

youthfestival

കുമ്പള ഉപജില്ലക്ക് 116ഉം ഹൊസ്ദുര്‍ഗിന് 115ഉം പോയിന്റുണ്ട്. സമാപന ദിവസമായ ഇന്ന് പ്രധാനവേദിയില്‍ സംഘനൃത്ത മത്സരമാണ് നടന്നുവരുന്നത്. വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം നടക്കും. മറ്റു വേദികളില്‍ വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, ചെണ്ട തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം, കഥകളി സംഗീതം, നാടോടി നൃത്തം, ട്രിപ്പിള്‍ ജാസ് മത്സരങ്ങള്‍ നടക്കുന്നു.

English summary
Chemanadu happy to get victory in youth festival
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്