കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ യുഡിഎഫിന് ജയിക്കണം..... കൈവിട്ട സീറ്റ് തിരിച്ച് പിടിക്കുമോ? വിജയകുമാറിന്റെ സാധ്യതകള്‍

ചെങ്ങന്നൂരില്‍ യുഡിഎഫിന്റെ സാധ്യതകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിന്റെ വിജയസാധ്യതകൾ ഇങ്ങനെ | Oneindia Malayalam

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പിന് ചൂടേറി വരികയാണ്. അതിനേക്കാള്‍ ചൂടാണ് യുഡിഎഫ് ക്യാംപിന്. വേറൊന്നുമല്ല ചെങ്ങന്നൂരില്‍ മറ്റുള്ള പാര്‍ട്ടികളേക്കാള്‍ ജയിക്കേണ്ടത് യുഡിഎഫിനാണ്. കാരണം വര്‍ഷങ്ങളായി കൈവശം വെച്ച സീറ്റ് അവര്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈവിട്ട് പോയിരുന്നു. അത് തിരിച്ച് പിടിക്കേണ്ടത് എന്തുകൊണ്ടും അവര്‍ക്ക് അത്യാവശ്യമാണ്. പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഒന്നാമതെ കാര്യം കോണ്‍ഗ്രസിന് പഴയ ശക്തിയില്ല എന്നതാണ്. രണ്ടാമത്തേത് ഇത്തവണ സിപിഎമ്മിനെ മാത്രമല്ല ബിജെപിയെയും ശ്രദ്ധിക്കണം എന്നുള്ളതാണ്.

കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ നല്ലൊരു ശതമാനം ബിജെപി കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തവണ മികച്ച രീതിയിലുള്ള പ്രചാരണം അവര്‍ നടത്തുന്നുണ്ട്. എന്തിനേറെ പറയുന്നു കോണ്‍ഗ്രസ് മുഖ്യ എതിരാളിയായി കാണുന്നത് പോലും ബിജെപിയെയാണ്. മണ്ഡലത്തില്‍ സുപരിചിതനായ ഡി വിജയകുമാര്‍ വിജയം തേടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും സഹായവും അവര്‍ക്കുണ്ട്.

യുഡിഎഫിന്റെ ചരിത്രം

യുഡിഎഫിന്റെ ചരിത്രം

കാല്‍നൂറ്റാണ്ടോളം യുഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ള പ്രദേശമാണ് ചെങ്ങന്നൂര്‍. പക്ഷേ കഴിഞ്ഞ തവണ അവിടെ ചെങ്കൊടി ഉയരുന്നതാണ് കണ്ടത്. അതോടൊപ്പം കെകെ രാമചന്ദ്രന്‍ നായരോടുള്ള ചെങ്ങന്നൂരിനുള്ള പ്രത്യേക താല്‍പര്യം എല്‍ഡിഎഫിന് ഗുണകരമായി. ചെങ്ങന്നൂര്‍ പഞ്ചായത്ത് 36 വര്‍ഷം ഭരിച്ച ചരിത്രവും യുഡിഎഫിനുണ്ട്. പക്ഷേ ഇതൊക്കെ കഴിഞ്ഞ കഥയാണ്. അതുകൊണ്ട് തിരിച്ചുവരവ് മാത്രമേ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും രക്ഷിക്കൂ. ബിഡിജെഎസിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും വോട്ടുകള്‍ ഭിന്നിച്ചാല്‍ ഇവിടെ യുഡിഎഫിന് സാധ്യതയുണ്ട്. ഇതിന്റെ ഏകീകരണമുണ്ടായാല്‍ അത് സിപിഎമ്മിന് ഗുണം ചെയ്യും.

മാണിയുടെ സാന്നിധ്യം

മാണിയുടെ സാന്നിധ്യം

ബിജെപിയും സിപിഎമ്മും ഒരുവശത്ത് പ്രചാരണങ്ങളുമായി തകര്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയ അപ്രതീക്ഷിത പിന്തുണയായിരുന്നു മാണിയുടേത്. യുഡിഎഫിന് തന്നെയാണ് തന്റെ പിന്തുണയെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുഡിഎഫ് നേതാക്കള്‍ മാണിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മാണിയുടെ പിന്തുണയോടെ യുഡിഎഫ് പ്രബല ശക്തിയായി ഉയരുകയും ചെയ്തു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് സൂചന. ചെങ്ങന്നൂരിലെ ഒരുവാര്‍ഡില്‍ കേരള കോണ്‍ഗ്രസിന് ഭരണമുണ്ട്. ഇത് വാര്‍ഡിലെ വോട്ടുകള്‍ വോട്ടുനിലയില്‍ വ്യത്യാസമുണ്ടാക്കാനിടയുണ്ട്.

മുമ്പത്തെ ഫലങ്ങള്‍

മുമ്പത്തെ ഫലങ്ങള്‍

2011ല്‍ വിഷ്ണുനാഥിന് 65156 വോട്ട് ഇവിടെ ലഭിച്ചിരുന്നു. എന്നാല്‍ 2016ല്‍ ഇത് 44897 വോട്ടായി കുറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെതിരെ നില നിന്ന ജനവികാരം കാരണം അന്ന് കുറഞ്ഞത് ഇരുപതിനായിരത്തിലേറെ വോട്ടാണ്. എന്നാല്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. വെറും 6062 വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത് 42682 വോട്ടായി ഉയര്‍ത്താനും സാധിച്ചു. എന്നാല്‍ സിപിഎമ്മിലേക്ക് കാര്യമായ വോട്ട് കോണ്‍ഗ്രസില്‍ നിന്ന് പോയിട്ടില്ല. ബിജെപിയുടെ വോട്ട് ബാങ്ക് പൂര്‍ണമായും പൊളിച്ചാല്‍ യുഡിഎഫ് വിജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. അതേസയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിന് ഇവിടെ 55769 വോട്ടും എല്‍ഡിഎഫിന് ഇവിടെ 47951 വോട്ടുമാണ് ലഭിച്ചത്.

വിജയകുമാറിന്റെ സാധ്യതകള്‍

വിജയകുമാറിന്റെ സാധ്യതകള്‍

യുഡിഎഫിന്റെ സാധ്യതകള്‍ രണ്ട്് കാര്യങ്ങളെ അപേക്ഷിച്ചാണുള്ളത്. അതിലൊന്ന് ബിജെപി വിരുദ്ധ വോട്ടുകളാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പ് സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ചെങ്ങന്നൂരിലും ഇതിന്റെ കാറ്റ് അടിച്ചിട്ടുണ്ട്. 2016ല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരണം വലിയ രീതിയില്‍ ഉണ്ടാവുകയും അത് സിപിഎമ്മിന് ഗുണം ചെയ്യുകയും ചെയ്തിരുന്നു. ഇത്തവണ ഈ വോട്ടുകള്‍ യുഡിഎഫിലേക്ക് വന്നാല്‍ വിജയകുമാര്‍ ഇവിടെ വിജയിക്കും. രണ്ടാമത്തേത് സര്‍ക്കാരിന്റെ വീഴ്ച്ചകളാണ്. കസ്റ്റഡി മരണവും രാഷ്ട്രീയ കൊലപാതകങ്ങളും സര്‍ക്കാരിന് തിരിച്ചടിയായാല്‍ അത് യുഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത.

അധികാരത്തിന്റെ ബാധ്യത ഇല്ല

അധികാരത്തിന്റെ ബാധ്യത ഇല്ല

കേന്ദ്രത്തില്‍ ബിജെപിയുടെയും സംസ്ഥാനത്ത് സിപിഎമ്മിന്റെയും സര്‍ക്കാര്‍ ഉള്ളതിനാല്‍ ഈ രണ്ട് പാര്‍ട്ടികളും തിരഞ്ഞെടുപ്പ് വലിയ പോരാട്ടമാണ്. എന്നാല്‍ അധികാരത്തിന്റെ ബാധ്യത ഇല്ലാത്തത് യുഡിഎഫിന് മാത്രമാണ്. അതുകൊണ്ട് ഭരണവിരുദ്ധ വികാരത്തിന്റെ പരിക്ക് അവര്‍ക്ക് ഏല്‍ക്കാനും സാധ്യതയില്ല. അതോടൊപ്പം ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ കിട്ടുന്ന വോട്ടുകളും അവര്‍ക്ക് ഗുണം ചെയ്യും. കൈവിട്ട ചില മേഖലകളില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കാനും സാധ്യതയുണ്ട്. അതിലൊന്ന് പുലിയൂര്‍ പഞ്ചായത്താണ്. തിരുവണ്ടൂര്‍ പഞ്ചായത്തും യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതാണ്. ആലയില്‍, പാണ്ടനാട് എന്നിവയിലും മുന്നേറ്റം തുടര്‍ന്നാല്‍ യുഡിഎഫിന് ജയസാധ്യതയുണ്ട്.

ഹിന്ദുത്വ വോട്ടുകള്‍

ഹിന്ദുത്വ വോട്ടുകള്‍

ഹിന്ദുത്വ വോട്ടുകള്‍ ഏകീകരണമുണ്ടാക്കുമെന്നും അത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അവരുടെ പ്രതീക്ഷ. ഇത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ മനസിലാക്കിയിട്ടുണ്ട്. ഹിന്ദുത്വ ശക്തികളുടെ സ്ഥാനാര്‍ത്ഥിയാണ് വിജയകുമാറെന്ന് നേരത്തെ തന്നെ കോടിയേരി പറയുകയും ചെയ്തതാണ്. അതേസമയം കഴിഞ്ഞ തവണ വിഷ്ണുനാഥിന്റെ തോല്‍വി ഉറപ്പിച്ച ശോഭന ജോര്‍ജ് ഇടതുപാളയത്തിലാണ് എന്നത് ചെറിയൊരു ആശങ്ക യുഡിഎഫിനുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ അവര്‍ നേടിയ വോട്ടുകളാണ് യുഡിഎഫിനെ തിരിച്ചടിച്ചത്. അതോടൊപ്പം മണ്ഡലത്തില്‍ മൂന്നുതവണ ജയിച്ചു കയറിയ മിടുക്ക് അവര്‍ പ്രകടമാക്കിയാല്‍ അത് എല്‍ഡിഎഫിനും ഗുണം ചെയ്യും.

ചെങ്ങന്നൂരില്‍ ചെങ്കൊടി ഉയരുമോ.... സിപിഎമ്മും എല്‍ഡിഎഫും ശക്തം... സജി ചെറിയാന്റെ സാധ്യതകള്‍ ഇങ്ങനെ!!ചെങ്ങന്നൂരില്‍ ചെങ്കൊടി ഉയരുമോ.... സിപിഎമ്മും എല്‍ഡിഎഫും ശക്തം... സജി ചെറിയാന്റെ സാധ്യതകള്‍ ഇങ്ങനെ!!

2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...2019ലും മോദി തരംഗം ആവര്‍ത്തിക്കും... സീറ്റുകള്‍ വര്‍ധിക്കും, 55 ശതമാനം സംതൃപ്തര്‍, ബിജെപി തന്നെ...

English summary
udf set to bounce back in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X