കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപി മുതൽ എസ്എച്ച്ഒ മാർ വരെ; പൊലീസിൻ്റെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരുടെ സമഗ്രമായ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. ഗൂഗിൾ മീറ്റ് വഴി ചേരുന്ന യോഗത്തിൽ എസ്എച്ച്ഒ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെ പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മാവുങ്കൽ, ഹണിട്രാപ്പ് വിവാദങ്ങളടക്കം പൊലീസിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

 350 വര്‍ഷം പഴക്കമുള്ള ചെമ്പോല; മോന്‍സണ്‍ രാഹുല്‍ ഈശ്വറിനെയും കബളിപ്പിക്കാൻ ശ്രമിച്ചു, വീട്ടിലെത്തി 350 വര്‍ഷം പഴക്കമുള്ള ചെമ്പോല; മോന്‍സണ്‍ രാഹുല്‍ ഈശ്വറിനെയും കബളിപ്പിക്കാൻ ശ്രമിച്ചു, വീട്ടിലെത്തി

1

സംസ്ഥാന പൊലീസിൽ അടുത്തിടെ ഉയർന്ന ഹണിട്രാപ്പ് അടക്കമുള്ള വിവാദ വിഷയങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപെടൽ സേനയ്ക്കാകെ നാണക്കേടായി മാറിയിരുന്നു. കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം നേരിട്ട് ബന്ധമുള്ളതായുള്ള വിവരങ്ങൾ പുറത്തു വന്ന പശ്ചാത്തലത്തിൽ കൂടിയാണ് യോഗം. പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒ മുതൽ സംസ്ഥാന പോലീസ് മേധാവി വരെ ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

2

മോൻസൺ മാവുങ്കലും മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് സർക്കാരിനെ കുടുക്കിയിരുന്നു. ഇതിന് പിന്നാലെ കൊച്ചി മെട്രോ എം ഡി കൂടിയായ ബഹ്റ അവധിയിൽ പ്രവേശിച്ചതും വൻ വിവാദമായി.

ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണമൊരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതടക്കം വിവാദങ്ങളായി കത്തിപടരുകയാണ്. സർവീസിൽ നിന്ന് വിരമിച്ച മുൻ ഡിഐജി സുരേന്ദ്രൻ, ഐ ജി ഗോകുലത്ത് ലക്ഷ്മൺ എന്നിവരുടെ വഴിവിട്ട ഇടപെടലും പങ്കുമൊക്കെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത. ലക്ഷ്മൺ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു.

3

മോൻസൺനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണം പുറത്തുവന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയായി കേരള പൊലീസിൻ്റെ പ്രവർത്തനങ്ങളെ ജനം വിലയിരുത്തുമ്പോൾ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി പുറത്തുവന്ന ആരോപണങ്ങളും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകമൊക്കെ വലിയ തോതിൽ ചർച്ചചെയ്യപ്പെടുകയാണ്.

4

പൊലീസിൻ്റെ ഇടപ്പെടൽ സർക്കാരിൻ്റെ പ്രവർത്തനം അളക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമാണെന്ന് രാവിലെ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. പുരാവസ്തു തട്ടിപ്പിനൊപ്പം അടുത്തിടെ ചർച്ചയായ പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസുൾപ്പെടെയുള്ള വിവാദങ്ങൾ ആളിപടരുമ്പോൾ അതിന് താൽക്കാലിക ശമനമെങ്കിലും വരുത്താനാണ് സർക്കാർ തീരുമാനിക്കുന്നത്.

5

വിവാദങ്ങച്ചൂഴികളിലകപ്പെടാതെ സർവത്ര കാര്യങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളിലടക്കം വളരെ ജാഗ്രതയോടെ വേണം നടപ്പിലാക്കേണ്ടതെന്നുള്ള സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പോലും ഉദ്യോഗസ്ഥർ മറികടന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്. ഡിജിപി മുതൽ എസ്എച്ച്ഒമാർ വരെയുള്ളവർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണമെന്നാണ് ബന്ധപ്പെട്ടവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

വാട്സാപ്പിൽ ഹിറ്റായ ഋതേഷ് ഇവിടെയുണ്ട്; തേടിയെത്തിയത് തമിഴിൽ നായക വേഷം!!! വാട്സാപ്പിൽ ഹിറ്റായ ഋതേഷ് ഇവിടെയുണ്ട്; തേടിയെത്തിയത് തമിഴിൽ നായക വേഷം!!!

മാലാഖ ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോ, വെള്ളയിൽ അതീവ സുന്ദരിയായി അഹാന; ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തട്ടിപ്പ് കൊണ്ടുമാത്രമാണ് ജീവിക്കുന്നത്, വേറെ പണിയറിയില്ലെന്ന് മോന്‍സണ്‍ | Oneindia Malayalam

English summary
Chief Minister Pinarayi Vijayan convened a comprehensive meeting of state police officials from sho to dgp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X