കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്ക് ഒരു പങ്കുമില്ല, ഒടുവില്‍ വെള്ളാപ്പള്ളിയെ അനുകൂലിച്ച് മുഖ്യമന്ത്രിയെത്തി

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ അതുതന്നെ സംഭവിച്ചു, വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തി. കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനുമൊക്കെ പറഞ്ഞത് എന്തായി എന്നു ചോദിക്കേണ്ടി വരും. ആര്‍.ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദത്തില്‍ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒത്തു കളിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണനും വൈക്കം വിശ്വനും ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്. വെള്ളാപ്പള്ളിയെ ആരും കുറ്റ പറയേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ചടങ്ങില്‍ തന്നെ ഒഴിവാക്കിയതിനു പിന്നില്‍ വെള്ളാപ്പള്ളിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് തനിക്ക് ബോധ്യമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

oommenchandy

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ ഉന്നയിച്ച വെള്ളാപ്പള്ളിയെയാണ് മുഖ്യമന്ത്രി പിന്തുണച്ചിരിക്കുന്നത്. ചടങ്ങില്‍ വരരുതെന്ന് ദുഃഖത്തോടെയാണ് തന്നെ വിളിച്ച് വെള്ളാപ്പള്ളി പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയാണ് ഇതിനു പിന്നിലെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കത്ത് പിഎംഒ നിര്‍ബന്ധിച്ച് അയപ്പിച്ചതാണെന്നും അദ്ദേഹം പറയുന്നു. പങ്കെടുക്കില്ലെന്ന് പരസ്യമായതിനു ശേഷമാണ് കത്ത് ആവശ്യപ്പെട്ടത്. പിഎംഒ കത്ത് വേണമെന്ന് ആവശ്യപ്പെട്ടത് പ്രോട്ടോക്കോള്‍ ഓഫിസറോടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

English summary
chief minister Oommenchandy talk about R Sankar statue issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X