ആരാണ് പദവി ഒഴിയേണ്ടത് എന്ന് ഗവര്‍ണര്‍ ആലോചിക്കണം; എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി
പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്. ഗവര്‍ണര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നു എന്ന മുഖ്യമന്ത്രി ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇപ്രകാരമാണ്....
ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കേണ്ടി വരും. കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നു. ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. അതിനാണ് ആരിഫ് മുഹമ്മദ് ഖാന് ശ്രമിക്കുന്നത്. ജനധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര പ്രവണത അംഗീകരിക്കാനാകില്ല.

ഗവര്‍ണര്‍ പദവി സര്‍ക്കാരിനെതിരായ നീക്കം നടത്താനുള്ളതല്ല. ഭരണഘടന ഗവര്‍ണര്‍ക്ക് നല്കുന്ന ചുമതല സംസ്ഥാനത്തിന്റേയും ജനങ്ങളുടേയും അന്തസ് ഉയര്‍ത്തി കാണിക്കാനാണ്. സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് വിസിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. സര്‍വകലാശാലകള്‍ക്ക് നേരെ നശീകരണബുദ്ധിയോടെ ആക്രമിക്കുകയാണ്. വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നത് എന്നാണ് ഗവര്‍ണര്‍ പറയുന്നത്.

വിസിമാരുടെ നിയമനാധികാരി ഗവര്‍ണര്‍ ആണ്. ഒമ്പത് വിസി നിയമനങ്ങള്‍ ചട്ടവിരുദ്ധമായാണ് നടന്നത് എങ്കില്‍ ഗവര്‍ണര്‍ അല്ലേ ഉത്തരവാദി. അങ്ങനെയെങ്കില്‍ പദവി ഒഴിയേണ്ടത് ആരാണ് എന്ന് ഗവര്‍ണര്‍ ആലോചിക്കണം. ഇല്ലാത്ത അധികാരം പിടിച്ചുവാങ്ങാന്‍ ശ്രമിക്കരുത്. ഉത്തരം താങ്ങുന്നത് താനാണ് എന്ന് കരുതുന്നവരുടെ മൗഢ്യമാണ് അത്.

തന്നില്‍ അര്‍പ്പിതമായ കടമ നിര്‍വഹിക്കാതെ ചില ബില്ലുകള്‍ ഒപ്പിടില്ല എന്ന് അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ മൂല്യങ്ങള്‍ക്കും എതിരാണ്. ഇത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനമാണ്. മന്ത്രിമാര്‍ക്ക് മുകളില്‍ തനിക്കുള്ള പ്രീതി പിന്‍വലിക്കും എന്നു പറഞ്ഞുകൊണ്ട് ഗവര്‍ണറുടെ പി ആര് ഓ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ഗവര്‍ണര്‍ മന്ത്രിമാരെ കാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ പുറത്താണ്.

നിയമസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമുള്ള ഒരു കക്ഷിയാണ് അധികാരത്തില്‍ ഇരിക്കുക. ഇവരുടെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ രാജി സമര്‍പ്പിക്കുന്നതും മുഖ്യമന്ത്രിക്ക് തന്നെ. ഇവരുടെ രാജി ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. കേന്ദ്രത്തില്‍ ഈ കടമകള്‍ നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനും നിയമിക്കാനും വിവേചനാധികാരങ്ങള്‍ ഇല്ല.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രീതി പിന്‍വലിച്ചാലും മന്ത്രിമാര്‍ക്ക് തലസ്ഥാനത്ത് തുടരാം എന്ന് അദ്ദേഹം പ്രസ്താവന ഇറക്കി. ഇത് പ്രീതി തത്വം എന്താണെന്നതിനെകുറിച്ചുള്ള സാമാന്യധാരണകള്‍ക്ക് പോലും അനുസൃതമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ചതാക്കാന്‍ അനവധി നടപടികളാണ് നമ്മുടെ സംസ്ഥാനത്ത് സ്വീകരിച്ചുവരുന്നത്. അതില്‍ ചിലതാണ് നാക് അക്രഡിറ്റേഷനില്‍ നമ്മുടെ സര്‍വകലാശാലകള്‍ ഉണ്ടാക്കിയ റാങ്കിംഗ് കുതിപ്പ്.

രാജ്യത്തെ സര്‍വകലാശാലകളില്‍ മികവുറ്റ സര്‍വ്വകലാശാലകളുടെ ആദ്യ പട്ടികയിലെ ആദ്യ എണ്ണത്തില്‍ നമ്മുടെ സര്‍വകലാശാലകള്‍ സ്ഥാനം പിടിക്കുകയാണ്. ഇത് നമ്മുടെ സര്‍വകലാശാലകളില്‍ ഉണ്ടായ പ്രതിഭാശാലികളായ വൈസ് ചാന്സറുമാരുടെ കൂടി വിജയമാണ് എന്ന് കാണണം. അവരുടെ പാണ്ഡിത്യത്തെ പറ്റി അനുഭവസമ്പത്തിനെ പറ്റി ആര്‍ക്കും ഒരു പരിഭവം പറയാനാവില്ല. നിയമങ്ങള്‍ക്ക് അനുസൃതമായ വിദഗ്ദര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇവരെയെല്ലാം തിരഞ്ഞെടുത്തത്. അതിലെ ഒരു നിയമനത്തെ സംബന്ധിച്ച് ചില പ്രശ്നങ്ങളാണ് ഉയര്‍ന്നുവന്നത്.

സാങ്കേതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഞാന്‍ പറഞ്ഞതുപോലെ അതിന്റെ നിയമപരമായ പരിശോധന ഇനിയും നടത്താനാകുമെന്ന് തന്നെയാണ് കാണുന്നത്. ആ വിധി സര്‍ക്കാര്‍ പഠിച്ചു വരികയുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച എല്ലാ വിസിമാരും ഒന്നിനൊന്ന് പ്രഗത്ഭവതികളായവരാണ്. ഇവര്‍ അധികാരത്തിലുള്ള എല്ലാ സര്‍വകലാശാലകളും നന്നായി മുന്നോട്ടുപോകുന്നു. യുജിസി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളില്‍ ഒന്നില്‍ പോലും വെള്ളം ചേര്‍ക്കാതെ തന്നെയാണ് എല്ലാം നടന്നിട്ടുള്ളത്.

സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ പോലും പാലിക്കാതെ 9 സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലറുമാരെ നീക്കം ചെയ്യാനുള്ള അസാധാരണ നടപടിയാണ് ഇത്. നമ്മുടെ സംസ്ഥാനം ഒരു വിദ്യാസമ്പന്ന വിജ്ഞാന സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ കരുതലോടെ മുന്നോട്ട് നീങ്ങുകയാണ്. അതിന് കൂട്ടുനില്ക്കാന് തയ്യാറാകാത്തതാണ് ചാന്‍സലറുടെ അസാധാരണ നടപടികള്‍ എന്ന് ഈ ഘട്ടത്തില്‍ പറയാതിരിക്കാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം ഗവര്ണര്കേരളത്തിലേക്ക് മറ്റു നിക്ഷേപങ്ങള്‍ ഒന്നും വരില്ല എന്നും മദ്യവും ലോട്ടറിയും ആണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗങ്ങള്‍ എന്ന് പരിഹാസ രൂപേണ പറയുകയുണ്ടായി.

സമൂഹത്തിന്റെ മുന്നില്‍ സ്വയം പരിഹാസ്യനാകരുത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് എക്കണോമിക് റിലേഷന്‍സ് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല എന്നാണ്. ഇത് അദ്ദേഹത്തിന് അറിയുമോ എന്നറിയില്ല. കേരളത്തിന്റെ ബജറ്റ് രേഖകള്‍ നോക്കിയാല്‍ തന്നെ എക്സൈസ് നികുതിയേക്കാള്‍ ഇവിടെ മറ്റു നികുതി വിഭാഗങ്ങള്‍ മുന്നിലാണ് എന്ന് കാണാനാവും.

നമ്മുടെ രാജ്യത്തിന്റെ ഭരണരീതി അനുസരിച്ച് കേന്ദ്രത്തിന് മാത്രമേ നികുതി ഘടനയില്അധികാരമുള്ളൂ. ഇതു പ്രകാരം സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതി അധികാരങ്ങളെ ഉള്ളൂ. നിലവിലുള്ള മനുഷ്യ ഉപയോഗത്തിനായുള്ള മദ്യവും അതിന്റെ മുകളിലും നികുതിയും സംസ്ഥാനങ്ങള്‍ക്കാണ്. സ്വാഭാവികമായും അതില്‍നിന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നികുതി ലഭിക്കുന്നുണ്ട്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പലവഴിക്ക് നടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണ തലവനായ ഗവര്‍ണര്‍ അതിനെ കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദത്തിന് പല കാരണങ്ങളാല്‍ താല്പര്യമുണ്ടാവാം. പക്ഷേ അത്തരം നീക്കങ്ങളെ ഇവിടെ ശക്തമായി തന്നെ എതിര്‍ക്കും. ഗവര്‍ണര്‍ കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ എല്ലാം ഉന്നത വിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നു എന്നു പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസരംഗം മികച്ചതായതുകൊണ്ട് കൂടിയല്ലേ പുറത്തുള്ള മികവിന്റെ കേന്ദ്രങ്ങളിലും നമ്മുടെ കുട്ടികള്‍ക്ക് അഡ്മിഷന് കിട്ടുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. തന്റെ സര്‍ക്കാരിനെ അവസരം കിട്ടുന്ന എല്ലാ ഘട്ടത്തിലും ആക്ഷേപിക്കാന്‍ അമിതമായ താല്പര്യം കാണിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇതെല്ലാം ആരെ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് വസ്തുത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം












Click it and Unblock the Notifications