കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധു വധക്കേസ്: അര്‍ഹമായ ശിക്ഷ ഉറപ്പാക്കും, നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: മധു വധക്കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

madhu

'ഗവര്‍ണറുടെ പ്രവൃത്തി അധപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍'; വിമര്‍ശനവുമായി സിപിഎം മുഖപത്രം'ഗവര്‍ണറുടെ പ്രവൃത്തി അധപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍'; വിമര്‍ശനവുമായി സിപിഎം മുഖപത്രം

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 16 പേരെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ ഒരു അലബാവവും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ജാഗ്രതയോടെയാണ് പ്രോസിക്യൂഷന്‍ കാര്യങ്ങള്‍ ചെയ്തത്. നാടിന് മുഴുവന്‍ അപമാനകരമായ കാര്യമാണ് മധുകൊലക്കേസിലും നടന്നിട്ടുള്ളത്. കേസിനെ ഗൗരവമായിട്ടാണ് കാണുന്നത്. സാക്ഷികള്‍ കോടതിയില്‍ വരുമ്പോഴും പോകുമ്പോഴും പൊലീസ് അകമ്പടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പച്ച തീയാണ് ഞാന്‍...ബ്ലാക്ക് ബീസ്റ്റ് ആണു നീ; അമ്പമ്പോ..ഇത് എന്തൊരു ക്യാപ്ഷന്‍, അമേയ പൊളിച്ചു

അതേസമയം, മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ഒരാള്‍ അറസ്റ്റിലായിരുന്നു. മധുക്കേസില്‍ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇയാളുടെ ഡ്രൈവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

അതേസമയം, വേമ്പനാട് കായല്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കായല്‍ കയ്യേറ്റങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് നിയമസഭാ സമിതി ശിപാര്‍ശ ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കായല്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തി അവ ഒഴിപ്പിക്കുന്നതിനും കായലിന്റെ അതിര്‍ത്തി തിട്ടപ്പെടുത്തുന്നതിനുമായി റവന്യൂ, സര്‍വ്വെ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയുക്തമായി ഊര്‍ജ്ജിത നടപടി സ്വീകരിച്ചുവരികയാണ്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാന വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച 2019 ലെ ഇഞദ വിജ്ഞാപന പ്രകാരം വേമ്പനാട് കായലിനെ ഗുരുതരമായ ആപത് ഭീഷണിയുള്ള തീരദേശ മേഖല പ്രദേശമായാണ് പരിഗണിച്ചിട്ടുള്ളത്. സുസ്ഥിരമായ ഉപജീവനത്തിനായി തീരദേശ വിഭവങ്ങളെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ പങ്കാളിത്തത്തോടെ വേണം ഈ മേഖല പരിപാലനം ചെയ്യേണ്ടതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമെ സാധ്യമാവുകയുള്ളൂ. വേമ്പനാട് കായല്‍ അതോറിറ്റി രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതാണ്.

Recommended Video

cmsvideo
അട്ടപാടിയിലെ മധുവിന് വേണ്ടി മമ്മൂക്ക ഫാൻസും രംഗത്ത് | Oneindia Malayalam

വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി ചെളിയും എക്കലും അടിഞ്ഞതുമൂലം ഗണ്യമായി കുറഞ്ഞതായി ഡോ. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യുന്നതിന് പ്രാഥമിക പ്രവൃത്തി എന്ന നിലയില്‍ 10 കി.മീറ്റര്‍ ചുറ്റളവുള്ള ' ആര്‍ - ബ്ലോക്ക്' പാടശേഖരത്തില്‍ എക്കലും ചെളിയും ഉപയോഗിച്ച് പുറംബണ്ട് നിര്‍മ്മിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സര്‍ക്കാരും പാടശേഖര സമിതിയും ചേര്‍ന്നുള്ള പൊതു - സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത് നടപ്പാക്കാനുള്ള നിര്‍ദേശം പരിശോധിച്ചു വരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Chief Minister Pinarayi Vijayan Says he will make every effort to do justice in the Madhu case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X