Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസിനെ പിന്തുണച്ച് മുഖ്യമന്ത്രി; 1996ലെ അനുഭവം പറഞ്ഞ് മറുപടി, കരാറുകാരെ കൂട്ടിവരേണ്ട

തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസും തലശേരി എംഎല്‍എ എഎന്‍ ഷംസീറു തമ്മിലുള്ള ഭിന്നതയായി വിലയിരുത്തിയ കരാറുകാരുടെ വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിറണായി വിജയന്‍. എംഎല്‍എമാര്‍ മന്ത്രിമാരെ കാണാന്‍ കരാറുകാരെ കൂട്ടി വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 1996ല്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് തന്റെ അടുക്കല്‍ ഒരു എംഎല്‍എ ഇങ്ങനെ വന്നിരുന്നു. അന്ന് താന്‍ പാടില്ലെന്ന് പറയുകയും ചെയ്തു. ഈ അനുഭവം പറഞ്ഞാണ് മുഖ്യമന്ത്രി റിയാസിന് പിന്തുണ പ്രഖ്യാപിച്ചത്. വിഷയത്തില്‍ സിപിഎമ്മില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയില്‍ ഇക്കാര്യത്തില്‍ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. സിപിഎം എംഎല്‍എമാര്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ റിയാസിന്റെ പരാമര്‍ശം ശയില്ലെന്ന് ചൂണ്ടിക്കാട്ടി എന്നായിരുന്നു വാര്‍ത്ത. റിയാസിന്റെ പരാമര്‍ശം തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിമര്‍ശനം. എഎന്‍ ഷംസീര്‍ ആണ് കടുത്ത പ്രതികരണം നടത്തിയത്. ശേഷം മറ്റു എംഎല്‍എമാരും സമാനമായ പ്രതികരണവുമായി രംഗത്തുവന്നു. തുടര്‍ന്ന് ടിപി രാമകൃഷ്ണന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

p

തെറ്റായ ഉദ്ദേശത്തോടെ അല്ല താന്‍ നിയമസഭയില്‍ സംസാരിച്ചതെന്ന് മുഹമ്മദ് റിയാസ് യോഗത്തില്‍ മറുപടി പറഞ്ഞുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഖേദ പ്രകടനത്തിന്റെ വിഷയമല്ലെന്നും തന്റെ നിലപാടില്‍ മാറ്റമില്ല എന്നും റിയാസ് പിന്നീട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. റിയാസും ഷംസീറും തമ്മിലുള്ള ഭിന്നതായി വിവാദം വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

മുട്ടയിടുന്ന പൂവന്‍കോഴി; ഭാര്യ കിളിക്ക് രമേശ് പിഷാരടിയുടെ വക 'കോഴി' കേക്ക്; ചിരി അടക്കാനാകാതെ ആരാധകര്‍

എംഎല്‍എമാരുടെ ശുപാര്‍ശയുമായി കരാറുകാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുത് എന്നായിരുന്നു നിയമസഭയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശം. കരാറുകാരെ കൂട്ടിയോ അല്ലെങ്കില്‍ കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയിലോ മന്ത്രിയുടെ അടുത്തെത്തുന്ന സാഹചര്യം ഒഴിവാക്കണം. അത് ഭാവിയില്‍ പല രീതിയിലും പ്രയാസമുണ്ടാക്കും എന്നായിരുന്നു റിയാസ് പറഞ്ഞത്. മറ്റു മണ്ഡലത്തിലെ കരാറുകാരുടെ കാര്യത്തില്‍ എംഎല്‍എമാര്‍ മന്ത്രിയെ കാണേണ്ടതില്ല. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ മന്ത്രിയെ ധരിപ്പിക്കുന്നതിന് തടസമില്ലെന്നും റിയാസ് പിന്നീട് വിശദീകരിച്ചിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനമാണ് മന്ത്രി മുഹമ്മദ് റിയാസിന്റേത്. ടൂറിസം രംഗത്ത് ഒട്ടേറെ പദ്ധതികള്‍ മന്ത്രി ആലോചിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് റിയാസ് ആലോചിക്കുന്നത്. കൂടാതെ കാരവന്‍ ടൂറിസവും ആസൂത്രണം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+