ചില ഉദ്യോഗസ്ഥർ വാതിൽ തുറക്കുന്നില്ല; അവർ പോകുന്നത് വേറെ ഇടത്തേക്ക് ആയിരിക്കും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ എത്തുന്നത് ജീവനക്കാരുടെ ഔദാര്യം നേടാനല്ല അവരുടെ അവകാശത്തിനാണ്. അത് ഉദ്യോഗസ്ഥരും ജീവനക്കാരും മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഒരുതരത്തിലും അഴിമതി വച്ചുപൊറുപ്പിക്കില്ല. അതേസമയം, ദീർഘനാൾ വാതിൽ മുട്ടിയിട്ടും തുറക്കാത്ത ഉദ്യോഗസ്ഥരുടെ ലക്ഷ്യം വേറെയാണെന്നും അവർ പോകുന്നത് വേറെയിടത്താകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. തിരുവനന്തപുരത്ത് മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജനങ്ങള്‍ സമീപിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്. ഉദ്യോഗസ്ഥരുടെ ഔദാര്യം നേടാനല്ല ജനങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ എത്തുന്നത്. ജനങ്ങളുടെ അവകാശം നിർവ്വഹിക്കേണ്ട ബാധ്യത സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ പ്രയാസപ്പെടുത്താനല്ല ഉദ്യോഗസ്ഥർ കസേരയിലിരിക്കേണ്ടത്. ചില ഉദ്യോഗസ്ഥര്‍ വാതിൽ തുറക്കുന്നില്ല. ഇത്തരക്കാരുടെ ലക്ഷ്യം വേറെയാണെന്നും അവർ പോകുന്നത് വേറെ ഇടത്തേക്കാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. തദ്ദേശസ്ഥാപനങ്ങളിലെന്നല്ല ഒരിടത്തും ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കാൻ സർക്കാർ അനുവദിക്കില്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാട് പലക്കുറി വ്യക്തമാക്കിയിട്ടുള്ളതാണ്. അതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം
ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പോലും ഉഴപ്പുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്ക് താമസം എവിടെയായിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മുൻസിപ്പൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രി വിമര്‍ശനങ്ങൾ ഉന്നയിച്ചത്.












Click it and Unblock the Notifications