Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും; കെ റെയിലും ശബരിമല വിമാനത്താവളവും ചര്‍ച്ചയാകും

ദില്ലി: സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കെ റെയിലിനോട് കൂടുതല്‍ അനുഭാവ പൂര്‍ണമായി നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും.

ദേശീയപാത വികസനം, ശബരിമല വിമാനത്താവളം അടക്കമുള്ളവ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ഇന്ന് പാര്‍ലമെന്റില്‍ വച്ചാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുകയാണ്.

kerala


സില്‍വര്‍ ലൈനിന് അനുമതി കിട്ടാത്ത സാഹചര്യത്തില്‍ കെ റെയലാവും പ്രധാന ചര്‍ച്ച വിഷയമാകുക. കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് കേന്ദ്രത്തെ അറിയിക്കും. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേന്ദ്രം കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈനില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടാനാണ് സാധ്യത.

ശബരിമല വിമാനത്താവളവുമായി മുന്നോട്ട് പോവാനുള്ള അനുമതി നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ വിഷയത്തിലും കേന്ദ്ര പിന്തുണ തേടും. ഒപ്പം ദേശീയ വികസനത്തിലടക്കം കൂടുതല്‍ സഹായം ആവശ്യപ്പെടും. കേന്ദ്രാനുമതി നേടിയെടുക്കാനായാല്‍ സര്‍ക്കാരിന് വലിയ മുന്നേറ്റം ലഭിക്കും. ഇതിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കാനാണ് കേരളത്തിന്റെ നീക്കം.

ഇതിനിടെ, സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാരും റെയില്‍വെ മ്ന്ത്രാലയവും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞു. കേരളം സമര്‍പ്പിച്ച ഡിപിആറില്‍ പിഴവുകളുണ്ടെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    കെ റെയിലിനെതിരെ ബിജെപിയും ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ വലിയ ഡീല്‍ നടന്നു കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ജപ്പാനിലെ ഒരു കമ്പനിയുമായി പിണറായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിനും സര്‍ക്കാരിനും അന്ന് തന്നെ ലഭിച്ചിരുന്നു. ജപ്പാനില്‍ എടുക്കാചരക്കായി കിടക്കുന്ന സാധന സാമഗ്രികള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ കമ്പനിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. ആസൂത്രിതമായ അഴിമതിയാണ് നടക്കുന്നത്. എവിടെ നിന്നാണ് സില്‍വര്‍ലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കല്ലിടലിന്റെ പേരില്‍ സര്‍ക്കാര്‍ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. റെയില്‍വെ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് സര്‍വ്വെ നടക്കുന്നത്. പാവപ്പെട്ടവരെ അറിയിക്കാതെ ഗേറ്റ് ചാടിക്കടന്നാണ് പൊലീസ് അതിക്രമം നടക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+