കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയ്ക്ക് എന്തുമാകാമെന്നോ... പച്ചയായ തിരഞ്ഞെടുപ്പ് ചട്ടലംഘനം!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയാണെങ്കില്‍ എന്ത് നിയമ ലംഘനവും നടത്താമോ എന്ന് പ്രതിപക്ഷം ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. നമ്മുടെ മുഖ്യമന്ത്രി നിയമലംഘനം തന്നെയാണ് നടത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് നിയമ ലംഘനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഉമ്മന്‍ ചാണ്ടി ചെയ്തത് എന്താണെന്ന് നോക്കാം.

CM Website

വിഴിഞ്ഞം പദ്ധതിയ്ക്ക് തുരങ്കം വാങ്ങിയ്ക്കാന്‍ വിഎസ് അച്യുതാനന്ദന്‍ അച്ചാരം വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം ആണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്നത്. ഈ ആരോപണം എന്തായാലും ഔദ്യോഗിക സ്വഭാവമുള്ളതല്ലെന്ന് വ്യക്തം. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന രീതിയില്‍ ആണ് വിഴിഞ്ഞം പദ്ധതി ഉയര്‍ത്തിക്കാട്ടുന്നത്. സ്വാഭാവികമായും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഇത്തരമൊരു വാര്‍ത്ത നല്‍കുന്നത് ചട്ടലംഘനം തന്നെയാണ്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയതിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

English summary
Left Parties alleges that Chief Minister Oommen Chandy's official website breached election Protocol. A statement against VS Achuthanandan, by Chief Minister published on the website just a day before Aruvikkara By Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X