കൊച്ചിയിലെത്തിയ നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു; എല്ലാം വെളിപ്പെടുത്തി മുഖ്യമന്ത്രി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവൈപ്പിലെ പോലീസ് നടപടിയെ ന്യായീകരിക്കാനായി പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് ഡിജിപി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.

മാറിയുടുക്കാൻ വസ്ത്രങ്ങൾ വേണമെന്ന് ശാലിനി! വിവാഹത്തട്ടിപ്പുകാരിയുടെ 'ഏട്ടൻ നമ്പർ വൺ' പിടിയിലായി....

കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ ഉമ്മൻചാണ്ടിയും കൂട്ടരും പെടും?ലക്ഷക്കണക്കിന് രൂപ പിഴ?

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നുവെന്നും, സുരക്ഷാ കാരണങ്ങളാൽ അക്കാര്യം സർക്കാർ പുറത്തുവിടാതിരുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതുവൈപ്പിലെ സമരം ചർച്ച ചെയ്യാനായി വിളിച്ച സർവകക്ഷിയോഗത്തിന് തൊട്ടുമുൻപ് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

pinarayivijayan

പുതുവൈപ്പ് വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചർച്ചയ്ക്ക് ശേഷം മറുപടി പറയാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹയർസെക്കൻഡറി തലത്തിൽ 707 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

46 പ്രിൻസിപ്പൽ തസ്തിക, 232 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ തസ്തിക, 252 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ, 113 അപ്ഗ്രഡൻ, 47 ലാബ് അസിസ്റ്റന്റ് എന്നിങ്ങനെയാണ് നിയമനം നൽകുന്നത്. ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടർ എന്ന അപ്രധാന സ്ഥാനത്ത് നിയമിച്ചുവെന്ന ആരോപണത്തെക്കുറിച്ച് ആവശ്യം വരുമ്പോൾ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
chief minister says that there have security threat to prime minister visit
Please Wait while comments are loading...