മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; പുതിയ വെളിപ്പെടുത്തൽ, മദ്യം വാങ്ങി തന്ന് കാർ തടയാൻ പ്രേരിപ്പിച്ചു!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റിൽ ദുരന്ചത്തിനിടയാവരുടെ വീട് സന്ദർശിച്ച മുറഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ദുരന്ത നിരയായവരുടെ കുടുംബത്തെ സന്ദർശിച്ച പിണറായി വിജനെ ഒരു സംഘം തടയാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. വിഴിഞ്ഞം സ്വദേശി രാജൻ ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് രാജൻ സത്യാവസ്ഥ വിളിച്ചു പറഞ്ഞത്. ദുരന്തത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നതിന്റെ വ്യക്തായ തെളിവുകളാണ് രാജന്റെ വാക്കുകളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാഹനം ആയിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്നും മനഃപൂര്‍വ്വം തന്നെ ചിലര്‍ ചതിക്കുകയായിരുന്നുവെന്നാണ് രാജൻ വീഡിയോയിൽ പറയുന്നത്. മുഖ്യമന്ത്രി എത്തിയ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നു. മുതിര്‍ന്ന ചിലര്‍ തനിക്ക് മദ്യം വാങ്ങിത്തന്ന് കാര്‍ തടയാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് രാജന്റെ വെളിപ്പെടുത്തൽ. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ജനങ്ങളുടെ ഇടയില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന്റെയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ദുരന്തം നടന്നിട്ട് അഞ്ചാമത്തെ നാള്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഞായറാഴ്ച വൈക്കീട്ടാണ് വിഴിഞ്ഞത്ത് വെച്ച് ജനകീയ പ്രതിഷേധമുണ്ടായത്.

സ്വന്തം വാഹനത്തിൽ‌ കയറാൻ സമ്മതിച്ചില്ല

സ്വന്തം വാഹനത്തിൽ‌ കയറാൻ സമ്മതിച്ചില്ല

മുഖ്യനെ സ്വന്തം വാഹനത്തില്‍ കയറാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് മുഖ്യമന്ത്രി അവിടെ നിന്ന് തിരികെ പോയത്. മുഖ്യമന്ത്രിയെ തടഞ്ഞതിനു പിന്നാലെ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെയും, ഭരണ പരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദനെയും ജനങ്ങള്‍ തടഞ്ഞില്ലെന്ന് മാത്രമല്ല ഇവരോടുള്ള സമീപനവും നല്ലരീതിയിലായിരുന്നു.

സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

അതേസമയം മുഖ്യമന്ത്രി ജനരോഷം മൂലം തിരികെപോയ സംഭവത്തെ രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തുന്നത്. പിണറായിക്ക് പാര്‍ട്ടി സെക്രട്ടറിയുടെ പണിയാണ് ചേരുന്നതെന്നും മുഖ്യമന്ത്രി പണി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പണി പോലും ചെയ്യാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.വിപ്ലവ പാര്‍ട്ടിയുടെ വിപ്ലവ നേതാവിന് ജനങ്ങളെ പേടിച്ച് ഓടേണ്ടി വന്നെന്നും, ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത, വടിവാളിനും കത്തിക്കും ഇടയിലൂടെ നടന്ന ഇരട്ട ചങ്കുള്ള മുഖ്യന് ജനങ്ങള്‍ക്കിടയിലേക്ക് വരാന്‍ സാധിച്ചില്ലെന്നും, ആയിരകണക്കിന് പോലീസുകാരുടെ സംരക്ഷണത്തിന് ഇടയിലൂടെ മത്സ്യതൊഴിലാളികളെ കാണാന്‍ ചെന്ന കേരളരാജ്യം പ്രധാന മന്ത്രി പ്രാഞ്ചി വിജയനെ മത്സ്യതൊഴിലാളികള്‍ പങ്കായത്തിനടിച്ചോടിച്ചു എന്നൊക്കെയുമാണ് സോഷ്യല്‍ മാഡിയയിൽ വന്ന പരിഹാസങ്ങൾ.

മന്ത്രിമാരെ കൂകി തോൽപ്പിച്ച് ജനങ്ങൾ

മന്ത്രിമാരെ കൂകി തോൽപ്പിച്ച് ജനങ്ങൾ

പിണറായി വിജയന്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാൻ‌ വൈകിയതാണ് ജനങ്ങളുടെ ആക്ഷേപങ്ങൾക്ക് കാരണം. ജനങ്ങള്‍ രോഷം തീര്‍ത്തത് സ്ഥലത്ത് എത്തിയ മന്ത്രിമാര്‍ക്ക് നേരെയായിരുന്നു. ആക്ഷേപങ്ങള്‍ക്കൊക്കെ ഇടയിലേക്കാണ് രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നതിന് വേണ്ടി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജെ മേഴ്‌സിക്കുട്ടിയമ്മയും വിഴിഞ്ഞത്ത് എത്തിയത്. ജനങ്ങളാകട്ടെ അടക്കി വെച്ച രോഷം മുഴുവന്‍ മന്ത്രിമാര്‍ക്ക് നേരെ അഴിച്ച് വിടുകയായിരുന്നു. കൂവലോടെയാണ് മന്ത്രിമാരെ നാട്ടുകാര്‍ സ്വീകരിച്ചത്.

മുകേഷിന് തെറിവിളിയായിരുന്നു

കൊല്ലം ജോനകപുരത്ത് മുകേഷ് എംഎൽഎയ്ക്കെതിരെയും ജനങ്ങൾ രംഗത്തെത്തിയിരുന്നു. പിഎം നേതാക്കളും മറ്റ് പാർട്ടിക്കാരും അടക്കമുള്ളവർ വ്യാഴാഴ്ച തന്നെ ജോനകപുരത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ദുരിതത്തിലായവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മുകേഷ് വെള്ളിയാഴ്ചയാണ് എത്തിയത്. എവിടെ ആയിരുന്നുവെന്ന ചോദ്യത്തിന് വിദേശത്തൊന്നും പോയിട്ടില്ലേ എന്ന് പരിഹാസരൂപേണ മറുപടിയും നൽകി. പ്രകോപിതരായ നാട്ടുകാർ എംഎൽഎയെ തെറിവിളിച്ചുവെന്നാണ് റിപ്പോർട്ടുകൾ വന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chief minister was blocked in Vizhinjam; New revelation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്