കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് അനുപമയുടേത് തന്നെ... ഡിഎന്‍എ ഫലം വന്നു; മൂന്നുപേരുടേതും പോസിറ്റീവ്

Google Oneindia Malayalam News

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം വന്നു. കുഞ്ഞ് അനുപമയുടേതാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. അനുപമയുടെ ഏറെ നാളത്തെ പോരാട്ടമാണ് ഇതോടെ ലക്ഷ്യം കാണുന്നത്. അനുപമ, അജിത്ത്, കുഞ്ഞ് എന്നിവരുടെ ഡിഎന്‍എ പരിശോധനയാണ് നടത്തിയത്. ഫലം പോസിറ്റീവാണെന്ന് വിവരം ലഭിച്ചതോടെ അനുപമ സമരപ്പന്തലില്‍ മിഠായി വിതരണം ചെയ്തു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയത്.

സൗദി-റഷ്യ 'പാപ്പരാകും'... ഇന്ത്യയുടെ സുപ്രധാന നീക്കം... ആ പ്രഖ്യാപനം ലോകം മാറ്റിമറിച്ചേക്കുംസൗദി-റഷ്യ 'പാപ്പരാകും'... ഇന്ത്യയുടെ സുപ്രധാന നീക്കം... ആ പ്രഖ്യാപനം ലോകം മാറ്റിമറിച്ചേക്കും

ഡിഎന്‍എ പരിശോധനാ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡിഎന്‍എ പരിശോധനാ ഫലം കൈമാറാവൂ എന്നാണ് നിമയം. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഈ മാസം 29 വരെ സമയം വേണമെന്ന് സിഡബ്ല്യുസി കുടുംബകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചതോടെ ഈ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. ഇനി കോടതിയുടെ നിര്‍ദേശ പ്രകാരമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഈ മാസം 30ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

a

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

അനുപമയ്ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുള്ള ശേഷിയുണ്ടോയെന്ന് ശിശുക്ഷേമസമിതി പരിശോധിക്കും. ഡിഎന്‍എ സാംപിള്‍ ശേഖരിച്ചതില്‍ അട്ടിമറിസാധ്യത ആരോപിച്ച് അനുപമ രംഗത്തുവന്നിരുന്നു. സാംപിള്‍ ശേഖരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നില്ല. ഫോട്ടോ മാത്രമാണ് എടുത്തത്. ഇക്കാര്യമാണ് അനുപമ ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തില്‍ അനുപമ മറ്റു നടപടികളിലേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

Recommended Video

cmsvideo
തിരുവനന്തപുരം; ദത്ത് വിവാദം; കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം

ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥ സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിട്ടുനല്‍കിയത്. കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. മൂന്ന് പൊലിസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗവുമടക്കമുള്ള സംഘമാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. കുഞ്ഞ് ഇപ്പോഴുള്ളത് പാളയത്തെ നിര്‍മല ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണം എന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

English summary
Child Adoption Case: DNA Sample Test Positive, Happy News For Anupama and Ajith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X