അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് !! പൊട്ടിക്കരഞ്ഞ് ബാലതാരം ഗൗരവ് മേനോന്‍

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രതിഫലം നല്‍കാതെ തന്നെ കബളിപ്പിച്ചെന്ന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ബാലതാരം ഗൗരവ് മേനോന്‍ പറഞ്ഞു. കോലുമിട്ടായി എന്ന സിനിമയുടെ സംവിധായകന്‍ അരുണ്‍ വിശ്വനും നിര്‍മാതാവ് അഭിജിത് അശോകനുമെതിരേയാണ് ഗൗരവ് ആരോപണങ്ങള്‍ ഉന്നയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ കണ്ണീരോടെയാണ് ഗൗരവ് കാര്യങ്ങള്‍ വിശദീകരിച്ചത്.

ഫസലിന്റെ കൊലയ്ക്കു പിന്നില്‍!! ഒടുവില്‍ അതു പുറത്ത്!! ഞെട്ടിക്കുന്ന വീഡിയോ...

ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

1

സാറ്റലൈറ്റ് റൈറ്റ് ലഭിച്ച ശേഷം പ്രതിഫലം നല്‍കാമെന്ന ഉറപ്പിലാണ് താന്‍ ചിത്രത്തില്‍ അഭിനനയിച്ചതെന്ന് ഗൗരവ് പറഞ്ഞു. എന്നാല്‍ സിനിമ പിന്നീട് പ്രതിഫലം ചോദിച്ചപ്പോള്‍ അവര്‍ കൈ മലര്‍ത്തുകയായിരുന്നു. തന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും ഉണ്ടാവരുതെന്ന ആഗ്രഹം കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ഗൗരവ് വികാരധീനനായി പറഞ്ഞു.
ഇതു സംബന്ധിച്ച് ഐജിയുള്‍പ്പെടെ ഉള്ളവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും തങ്ങള്‍ക്കു നല്‍കിയ എഗ്രിമെന്റ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു മറുപടിയെന്ന് ഗൗരവിന്റെ അമ്മ ജയ മേനോന്‍ വ്യക്തമാക്കി.

2

അതേസമയം, പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന ഉറപ്പിലാണ് ഗൗരവിനെ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്ന് ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൂടിയായ അരുണ്‍ പറഞ്ഞു. ഇക്കാര്യം എഗ്രിമെന്റില്‍ വ്യക്തമാക്കിയിരുന്നുവെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ അഭിനയിച്ച ആരും പ്രതിഫലം വാങ്ങിയിട്ടില്ല. പലപ്പോഴായി ഗൗരവ് തങ്ങളില്‍ നിന്നു 30000 രൂപ കൈപ്പറ്റിയിട്ടുണ്ട്. ഒരു വര്‍ഷത്തോളം ലീവെടുത്ത് സിനിമയെടുത്ത താന്‍ കടക്കെണിയിലായെന്നും അരുണ്‍ പറഞ്ഞു.

English summary
Child artist Gourav menon says he did not get remunaration for film kolumittayi.
Please Wait while comments are loading...