കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൗഷാദ് മാത്രമല്ല, മലപ്പുറത്തുമുണ്ട് നല്ല മനുഷ്യര്‍, മുസ്ലിങ്ങളെന്ന് പറഞ്ഞ് വെള്ളാപ്പള്ളി ഇതും...

Google Oneindia Malayalam News

മലപ്പുറം: മാനസിക രോഗത്തെത്തുടര്‍ന്ന് തല കല്ലിലിടിച്ച് സ്വയം മുറിവേല്‍പ്പിയ്ക്കുന്ന കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. അന്യസംസ്ഥാനത്തൊഴിലാളികളുടെ മകനെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. തല ഇടിച്ച് പരിക്കേല്‍പ്പിയ്ക്കുന്ന കുട്ടിയെ മാതാപിതാക്കള്‍ കെട്ടിയിട്ടിരിയ്ക്കുകയായിരുന്നു. കുട്ടിയുടെ ദുരിത ജീവിതം മലപ്പുറത്തെ പൊതു പ്രവര്‍ത്തകരും നാട്ടുകാരും ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.

മലപ്പുറം പടുപ്പറമ്പിലെ കമ്പനിപ്പടിയില്‍ കൂലിപ്പണി ചെയ്യുന്ന കൊല്‍ക്കത്ത സ്വദേശികളഴായ ദമ്പതിമാരുടെ 12 വയസുള്ള മകനാണ് മാനസിക രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായത്. മകനെ വീട്ടില്‍ കെട്ടിയിട്ട ശേഷമാണ് ദമ്പതിമാര്‍ ജോലിയ്ക്ക് പോയിരുന്നത്. പൊതുപ്രവര്‍ത്തകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതോടെ കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

Malappuram

തല ഇടിച്ച് പരിക്കേല്‍പ്പിയ്ക്കുന്നതിനാല്‍ കുട്ടിയുടെ നെറ്റിയില്‍ ആഴത്തിലുള്ള മൂന്ന് മുറിവുകളാണ് ഉണ്ടായത്. കൊല്‍ക്കത്ത സ്വദേശികളാ. നൂര്‍ മുഹമ്മദ് ഷേഖ്, റെക്ടോണ ബീവി എന്നിവരുടെ മൂന്നുമക്കളില്‍ ഒരാളാണ് 12കാരനായ റിപ്പണ്‍ഷേക്ക്.കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം കുട്ടിയുടെ ചികിത്സയ്ക്ക് പോലും തികയാത്ത അവസ്ഥയാണ്. ഇതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഏറ്റെടുത്തത് .

English summary
Child Line workers take care of 12 year old mentally challenged boy in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X