മലപ്പുറത്ത് കുട്ടിക്കല്യാണങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറം ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. 2014 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 30 ശൈശവ വിവാഹങ്ങള്‍ നടന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു. വിവാഹം നടന്നവരില്‍ അധികം പെണ്‍കുട്ടികളും 15 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ്. വിവാഹത്തിന് പുറമെ ബാലവേല, പീഡനം എന്നിങ്ങനെ 169 കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറം ജില്ലയില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി ഇതിന് മുന്‍പും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പത്താംകഌസിലും പ്ളസ്ടുവിനും പഠിയ്ക്കുന്ന പെണ്‍കുട്ടികളാണ് വിവാഹത്തിനിരയാകുന്നത്.

18 വയസ് തികയാതെയുള്ള വിവാഹം നിയമവിരുദ്ധമാണെന്നിരിയ്ക്കിലും മാതാപിതാക്കള്‍ തന്നെയാണ് വിവാഹത്തിന് പെണ്‍കുട്ടികളെ നിര്‍ബന്ധിയ്ക്കുന്നത്. വിവാഹത്തിനെതിരെ പെണ്‍കുട്ടികള്‍ നേരിട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിച്ച സംഭവങ്ങളും കുറവല്ല. ജില്ലയിലെ ചില സ്ഥലങ്ങളില്‍ നാട്ടുകാര്‍ ഇടപെട്ട് ഇത്തരം വിവാഹങ്ങള്‍ തടഞ്ഞ സംഭവങ്ങളും കുറവല്ല.












Click it and Unblock the Notifications