പാനൂര്‍ പീഡനം: കുട്ടിയെ സ്റ്റേഷനിലെത്തിച്ച് യൂണിഫോമില്‍ ചോദ്യം ചെയ്തു, പൊലീസിനെതിരെ ആരോപണം
കണ്ണൂര്‍: പാനൂരിലെ വിദ്യാര്‍ത്ഥിയെ അധ്യാപകന് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശിശുക്ഷേമ സമിതി രംഗത്ത്. ശിശുക്ഷേമ സമിതിയെ അറിയിക്കാതെ നാലാംക്ലാസുകാരിയെ കൗണ്‍സിലിംഗിന് കോഴിക്കോട്ടേക്ക് കൊണ്ടുപോയത് തെറ്റാണെന്ന് സമിതി ചെയര്മാന് അറിയിച്ചു. കണ്ണൂരില്‍ കേന്ദ്രങ്ങളുണ്ടായിട്ടും കോഴിക്കോട്ടേക്ക് കൊണ്ടുപോയത് എന്തിനാണെന്നും ചെയര്മാന് ചോദിച്ചു. വിശദാംശങ്ങളിലേക്ക്.

പോക്സോ നിയമത്തിന്റെ ലംഘനം
കുട്ടിയെ സ്കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്റെ ലംഘനമാണ്. കേസില്‍ പോക്സോ നിയമത്തിന്റെ ലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന് നിയമ വിദഗ്ദരും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഇഡി ജോസഫ് പറഞ്ഞു. എഷ്യാനെറ്റ് ന്യൂസിനോടാണ് ചെയര്ന്റെ പ്രതികരണം.

യൂണിഫോമില്‍
സ്കൂളില്‍ രണ്ട് തവണ കുട്ടിയ കൊണ്ടുപോയ പൊലീസുകാരന് യൂണിഫോമിലാണെന്ന് എത്തിയത്. പൊലീസ് സ്റ്റേഷനിലേക്ക് വരുത്താനോ യൂണിഫോമില്‍ അവരെ സമീപിക്കുകയോ ചെയ്യരുത്. അങ്ങനെയാണ് നിയമം. മാത്രമല്ല തലശേരി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച പെണ്‍കുട്ടിയെ ആറ് മണിക്കൂറോളം മൊഴി എടുക്കുകയും ചെയ്തു. പോക്സോ നിയമം പ്രകാരം ഇരകളായ കുട്ടികളെ തീര്‍ത്തും കരുതലോടെയും അതീവ ശ്രദ്ധയോടും കൂടി വേണം സമീപിക്കാന്‍.

കസ്റ്റഡിയില്‍ വാങ്ങിയില്ല
അതേസമയം, കേസില്‍ അറസ്റ്റിലായ അധ്യാപകന് പത്മരാജന് ഇപ്പോള്‍ റിമാന്‍ഡിലാണ്. തലശേരി സബ് ജയിലിലാണ് ഇയാളുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ 161 പ്രകാരമുള്ള മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ പരിശോധന നടത്തി.പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെചുത്തി. പിന്നീടങ്ങോട്ട് പൊലീസ് പോക്സോ ലംഘനങ്ങള്‍ പല തവണ നടത്തിയെന്നാണ് ആക്ഷേപം.

അനുമതിയില്ല
കുട്ടിയെ കൗണ്‍സിലിംഗിന് കോഴിക്കോട് കൊണ്ടു പോകണമെങ്കില്‍ ശിശുക്ഷേമ സമിതിയുടെ അനുമതി വാങ്ങണം. എന്നാല്‍ പൊലീസ് ഇക്കാര്യം ശിശുക്ഷേമ സമിതിയെ അറിയിച്ചിട്ട് പോലുമില്ല. സുരക്ഷിതത്വം ഉറപ്പാക്കേണ്ട ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ഇക്കാര്യം ഇതൊന്നും അറിയിച്ചിട്ടില്ല

കുടുംബത്തിന്റെ ആരോപണം
പരാതിക്കാരിയായ നാലാം ക്ലാസുകാരിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കേസില്‍ അന്വേഷണത്തിന്റെ പേര് പറഞ്ഞ് കോഴിക്കോടടക്കം പല സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടെന്നും കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

അനാവശ്യ ചോദ്യങ്ങള്‍
കേസ് അന്വേഷിച്ച പാനൂര്‍ സിഐ ശ്രീജിത്ത് കേസന്വേഷണത്തില്‍ ഗുരുതരമായ അനാസ്ഥ കാട്ടിയെന്ന് കുടുംബം പറയുന്നു. രണ്ട് തവണ പെണ്‍കുട്ടിയെ സ്കൂളിലും ഡിവൈഎസ്പി ഓഫീസിലെത്തിച്ചുമെല്ലാം ചോദ്യം ചെയ്തു. കോഴിക്കോട് കൗണ്‍സിലിംഗിന് എത്തിച്ചപ്പോള്‍ അന്വേഷണ ചുമതലയില്ലാത്ത സിഐ ശ്രീജിത്ത് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും കുടുംബം പറയുന്നു.

നീതി ലഭിക്കണം
പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം ചോദ്യങ്ങളും രീതികളും കിട്ടിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കുടുംബം പറയുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോകുകയാണ്. കേസില്‍ കുട്ടിക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സിഐ ശ്രീജിത്ത്് നിയമം ലംഘിച്ച് പെരുമാറിയെന്നും പോക്സോ നിയമ ലംഘനം നടത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications