ചിങ്ങം ഒന്ന്, ഐശ്വര്യവും സുഖവും ആനന്ദവും ആശംസിക്കാം, ഇനി സമൃദ്ധിയുടെ നാളുകള്‍
ചിങ്ങം ഒന്ന് നാളെ പിറക്കുകയാണ്. പഞ്ഞമാസം എന്നാണ് പൊതുവെ കര്‍ക്കടകം അറിയപ്പെടുന്നത്. ദാരിദ്ര്യത്തിന്റേയും ഇല്ലായ്മയുടേയും മഴക്കെടുതിയുടേയും മാസം. അതുകൊണ്ട് തന്നെ ഇതില്‍ നിന്നുള്ള മോക്ഷമായാണ് ചിങ്ങത്തിന്റെ വരവ് കണക്കാക്കുന്നത്. സമ്പല്‍സമൃതിയുടേയും പ്രതീക്ഷയുടേയും പുതുവര്‍ഷമാണ് മലയാളികള്‍ക്ക് ചിങ്ങമാസം.
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും
കാര്‍ഷിക സമൃതിയിലൂന്നിയ കേരളക്കാര്‍ക്കിത് കര്‍ഷക ദിനം കൂടിയാണ്. വിളവെടുപ്പിന്റേയും സമൃതിയുടേയും മാസമാണ് ചിങ്ങം. എന്നാല്‍ ഇന്ന് കാലാവസ്ഥ മാറി. ചിങ്ങത്തിലും വറുതി തന്നെയാണ്. നിര്‍ത്താതെ പെയ്ത കാല വര്‍ഷത്തില്‍ ഉണ്ടായ നഷ്ടക്കണക്കും ദുരിത കഥകളുടേയും തുടച്ചായാണ് ഇന്ന് ചിങ്ങവും.

പൊന്നോണത്തിന്റെ മാസമായാണ് മലയാളികള്‍ പ്രധാനമായും ചിങ്ങത്തെ വരവേല്‍ക്കുന്നത്. കലണ്ടറില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയ ഈ ദിനങ്ങള്‍ ആഘോഷത്തിന്റേതാണ്. വിളവെടുപ്പും വയലുമെല്ലാം അന്യമായി അതിഥിസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറിയും പൂവും കയറിയ വണ്ടികളെ കാത്തിരുന്നതാണ് മലാളികളുടെ പുതിയ ഓണക്കാലം. എന്നാല്‍ ഈ വര്‍ഷം അതും അന്യമാണ്. എങ്കിലും പ്രതീക്ഷകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന മലയാളി ജീവിതത്തില്‍ പ്രതീക്ഷയുടെ പുതുനാമ്പ് തന്നെയാണ് ചിങ്ങം. അറുതിയും വറുതിയും വഴിമാറി സമ്പല്‍സമൃതിയുടെ കാലം ചിങ്ങമാസം സമ്മാനിക്കട്ടെ.
അതേസമയം, ചിങ്ങപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസ നേര്‍ന്നു. കൊല്ലവര്‍ഷം 1198 ന് ആരംഭം കുറിക്കുകയും കേരളം കര്‍ഷകദിനമായി ആഘോഷിക്കുകയും ചെയ്യുന്ന ഈ ദിനം നമ്മെ ഐശ്വര്യവും സുഖവും ആനന്ദവും പ്രദാനം ചെയ്യുന്ന പുതുവര്‍ഷത്തിലേക്ക് ആനയിക്കട്ടെ എന്ന് ആശംസിക്കുന്നു - ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ചിങ്ങപ്പിറവി ആശംസകള്‍ നേര്‍ന്നു. നാളെ ചിങ്ങം ഒന്ന്. കേരളത്തിനിത് കര്‍ഷക ദിനം കൂടിയാണ്. നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമാണ് ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിലൂടെ ഒരുങ്ങുന്നത്.
നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത് എന്നത് കര്‍ഷക ദിനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകരുടെ സുരക്ഷിതത്വം തകര്‍ക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവയോട് ഐക്യപ്പെടാനും കര്‍ഷകര്‍ക്കു പിന്തുണ നല്‍കാനും മുന്നോട്ട് വരാന്‍ നാം തയ്യാറാകേണ്ട സന്ദര്‍ഭം കൂടിയാണിത്.
അതോടൊപ്പം ബദല്‍ കാര്‍ഷിക നയങ്ങളുമായി മുന്നോട്ടു പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാന്‍ അനിവാര്യമായ പിന്തുണ ഏവരില്‍ നിന്നും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ മഹത്തായ കാര്‍ഷിക പാരമ്പര്യം സംരക്ഷിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനായും നമുക്കൊരുമിച്ചു മുന്നോട്ടു പോകാം. ഏവര്‍ക്കും ആശംസകള്‍.


Click it and Unblock the Notifications