കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പുലിവാല്‍ പിടിച്ച് ചിന്ത; 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണെന്ന് ഗവേഷണ പ്രബന്ധം, നിവേദനം

ചങ്ങമ്പുഴയ്ക്ക് പകരമായി നല്‍കിയ വൈലോപ്പിള്ളിയുടെ പേരും അക്ഷരത്തെറ്റിലാണ് രേഖപ്പെുത്തിയത്.

Google Oneindia Malayalam News
chinta

തിരുവനന്തപുരം: ശമ്പള വിവാദത്തിന് പിന്നാലെ വീണ്ടും പുലിവാല്‍ പിടിച്ച് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രശസ്തമായ കവിതകളില്‍ ഒന്നായ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്ത ജെറോം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ളത്. ഇതോടെയാണ് ചിന്ത ജെറോം വീണ്ടും പ്രതിരോധത്തിലായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പരാതിയും ഉയര്‍ന്നിട്ടുണ്ട്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് കേരള സര്‍വ്വകലാശാല വി സിക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്‍കിയിരിക്കുന്നത്. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത സമാഹാരം രചിച്ചത് വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. എന്നാല്‍ ഈ കവിത വൈലോപ്പിളളിയുടേതാണെന്നാണ് ചേര്‍ത്തിട്ടുള്ളത്. ഈ പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

ഈ പ്രബന്ധത്തിനാണ് കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്നു അജയ് കുമാരിന്റെ അധ്യക്ഷതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഈ പ്രബന്ധം വിവിധ കമ്മിറ്റികള്‍ക്ക് മുന്നില്‍ എത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചിട്ടില്ല. 2021ല്‍ ചിന്തയ്ക്ക് കേരള സര്‍വ്വകലാശാല പി എച്ച് ഡി ബിരുദവും നല്‍കി. ഈ ബിരുദം തയ്യാറാക്കി സമര്‍പ്പിച്ച പ്രബന്ധം പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആവശ്യം.

കൂടാതെ ചങ്ങമ്പുഴയ്ക്ക് പകരമായി നല്‍കിയ വൈലോപ്പിള്ളിയുടെ പേരിലും അക്ഷരത്തെറ്റിലാണ് രേഖപ്പെുത്തിയത്. പ്രബന്ധത്തില്‍ ഇത് കൂടാതെ മറ്റ് തെറ്റുകളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് ബിരുദത്തിന് ശുപാര്‍ശ ചെയ്തതെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, പുതിയ വിവാദത്തില്‍ ഇതുവരെ ചിന്ത പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രബന്ധത്തിന്റെ കാതലായ വിഷയങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ചില കവിതകളില്‍ നിന്ന് ഭാഗമെടുത്ത് ഉദാഹരിച്ചതില്‍ സാങ്കേതികമായ പിഴവ് മാത്രമാണ് പ്രശ്‌നമെന്നുമാണ് ചിന്തയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ഈ വിവാദത്തിന് പിന്നാലെ ചിന്തയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍ രംഗത്തെത്തിയിരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓഎന്‍വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഈ മാപ്രകള്‍ക്ക് വേറെ ജോലിയില്ലേ?
സഖാവ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തില്‍ 'ഗുരുതരമായ' തെറ്റുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ 'കണ്ടുപിടിച്ചു' റിപ്പോര്‍ട്ട് ചെയ്യുന്നു.

'വാഴക്കുല' എന്ന വിപ്ലവ കാവ്യം രചിച്ചത് നവോത്ഥാനകാല കവി വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പ്രബന്ധത്തിലുണ്ടത്രേ.
ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം.
ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓഎന്‍വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ല. ചിന്താ ജെറോമിനു ഡിലിറ്റ് കൂടി നല്‍കാവുന്നതാണ്

English summary
Chintha Jerome wrongly recorded Vailopilli as the author of the poetry collection Vazhakula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X