ക്രിസ്മസ് ബംപർ ഷെയറിട്ടെടുത്തവരാണോ? എങ്കില്‍ ശ്രദ്ധിക്കാന്‍ ചിലതുണ്ട്, മുദ്രപത്രവും വേണം
തിരുവനന്തപുരം: 16 കോടിയുടെ ആ ഒന്നാം സമ്മാന ജേതാവ് ആരായിരിക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ക്രിസ്മസ്- ന്യു ഇയർ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ വർഷത്തെ തിരുവോണം ബംപറിന്റെ 25 കോടിക്ക് ശേഷം കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായിട്ടാണ് ഇത്തവണ ക്രിസ്മസ്- ന്യു ഇയർ ബംപർ ജനങ്ങളിലേക്ക് എത്തിയത്.
ടിക്കറ്റ് വില 400 രൂപയായി വർധിപ്പിച്ചെങ്കിലും വലിയ തോതിലുള്ള വില്‍പ്പനായാണ് നടന്നതെന്നാണ് ലോട്ടറി വില്‍പ്പനക്കാർ വ്യക്തമാക്കുന്നത്.

ബംപർ നറുക്കെടുപ്പിലേക്ക് കടക്കുമ്പോള്‍ അവസാന ഘട്ടത്തിലും ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കാനായി മാത്രമായി കേരളത്തില്‍ വന്നവരുണ്ടെന്നും ലോട്ടറി തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു. ഒറ്റക്ക് മാത്രമല്ല, കൂട്ടായും ലോട്ടറി എടുക്കുന്നവരും നിരവധിയാണ്.

ബംപർ ടിക്കറ്റിന്റെ വില 400 രൂപയായത് മാത്രമല്ല, ഒരു ഭാഗ്യ പരീക്ഷണം എന്നത് കൂടിയാണ് കൂട്ടായി ടിക്കറ്റെടുക്കാനുള്ള പ്രധാന കാരണം. കൂട്ടത്തില്‍ ആർക്കെങ്കിലും ഭാഗ്യം ഉണ്ടെങ്കില്‍ അതിലൂടെ സമ്മാനം അടിച്ചെടുക്കാമല്ലോയെന്നാണ് ചിന്ത. എന്നാല്‍ ഇത്തരത്തില്‍ കൂട്ടം ചേർന്ന് ലോട്ടറി എടുക്കുന്നവർ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.

കൂട്ടം ചേർന്ന് ടിക്കറ്റെടുക്കുന്നതിന് നിയമപരമായി തടസ്സമൊന്നുമില്ലെങ്കിലും ടിക്കറ്റ് വകുപ്പില്‍ സമർപ്പിക്കുന്ന വ്യക്തിയുടെ അക്കൌണ്ടിലേക്ക് മാത്രമേ പണം കൈമാറുകയുള്ളു. ഈ സാഹചര്യത്തില്‍ സംഘം ചേർന്ന് ടിക്കറ്റെടുക്കുന്ന സുഹൃത്തുക്കള്‍ നിർബന്ധമായം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളാണ് ഇനി പറയുന്നത്.
മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേർന്ന് ടിക്കറ്റ് പിരിവിട്ട് എടുക്കുമ്പോള്‍ സമ്മാനം അടിച്ചാല്‍ ആര് പോയി പണം കൈപ്പറ്റണം എന്നത് സംബന്ധിച്ച് കൃത്യമായ ധാരണ നേരത്തെ തന്നെയുണ്ടാവണം. ഇതോടൊപ്പം തന്നെ 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.. ഈ വ്യക്തിയുടെ അക്കൌണ്ടിലേക്കായിരിക്കും ലോട്ടറി വകുപ്പ് പണം കൈമാറുക.

സമ്മാനം വാങ്ങിക്കാന്‍ പോവുന്ന വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. ഈ സാഹചര്യത്തില്‍ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

ലോട്ടറി വകുപ്പില്‍ പേര് സമർപ്പിക്കുന്ന ആളുടെ പേരിലായിരിക്കും നികുതി ഇടപാടുകളും നടക്കുക. അതേസമയം, ബംപർ നറുക്കെടുപ്പിനുള്ള ഒരുക്കങ്ങള്‍ ലോട്ടറി വകുപ്പില്‍ നടന്നുകൊണ്ടിരിക്കുകയാണ്. 33 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്

ബംപർ നറുക്കെടുപ്പിലൂടെ ആകെ 36 കോടി 20 ലക്ഷം രൂപയാണ് വിജയികള്‍ക്കായി നല്‍കുന്നത്. ഒന്നാം സമ്മാന ജേതാവിന് നല്‍കുന്ന 16 കോടിക്ക് പുറമെ രണ്ടാം സമ്മാന ജേതാക്കളായ 10 പേർക്ക് 10 കോടിയും വിഭജിച്ച് വിഭജിക്കും. മൂന്നാം സമ്മാനം നേടുന്നവർക്ക് ഒരു ലക്ഷം വീതവും വീട്ടിലേക്ക് കൊണ്ടുപോകാം. അവസാന നാലക്കത്തിന് മറ്റ് അനേകം സമ്മാനങ്ങളും നല്‍കുന്നു.












Click it and Unblock the Notifications