കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്‌മസ്‌ രാവുകളെ കൂടുതല്‍ മനോഹരമാക്കാന്‍ ക്രിസ്‌മസ്‌ റീത്തുകള്‍ ഒരുക്കി കോട്ടയം സ്വദേശി

Google Oneindia Malayalam News

കോട്ടയം: ക്രിസ്‌മസ്‌ കാലം തുടങ്ങിയതോടെ ക്രിസ്‌മസ്‌ റീത്തുകള്‍ക്ക്‌ പ്രാധാന്യം ഏറുന്നു. കോട്ടയം കീഴ്‌കുന്ന്‌ സ്വദേശിയായ സീലിയ ബാസ്‌റ്റിന്‍ പടിഞ്ഞാറത്തറയില്‍ ക്രിസ്‌മസ്‌ റീത്തുകള്‍ ഒരുക്കി ശ്രദ്ധ നേടുകയാണ്‌. വിദേശ രാജ്യങ്ങളിലാണ്‌ ക്രിസ്‌മസ്‌ റീത്തുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്‌. ഡ്രൈ ഫ്‌ളവേഴ്‌സ്‌, പൂക്കള്‍, എവര്‍ഗ്രീന്‍ ഇലകള്‍ മുള്ളുകള്‍,ഫ്രൂട്‌സ്‌ എന്നിവ ഉപയോഗിച്ചാണ്‌ റീത്തുകള്‍ നിര്‍മിക്കുന്നത്‌.

പുരാതന റോമില്‍ ജനങ്ങള്‍ വിജയത്തിന്റെ അടയാളമായി അലങ്കരിച്ച റീത്തുകള്‍ വീടുകളുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ ശൈത്യകാലത്തെ വരവേല്‍ക്കാനും വാരനിരിക്കുന്ന പ്രത്യശയുടെ ലക്ഷണമായും ദേവദാരു ഇലകള്‍ കൂട്ടിയിണക്കി റീത്തുകള്‍ ഉണ്ടാക്കിയിരുന്നു. പില്‍കാലത്ത്‌ ജര്‍മനിയിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഇത്‌ ക്രിസ്‌മസുമായി ബന്ധപ്പെടുത്തി അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തി.

എന്നാല്‍, കൂടുതല്‍ നാ

xmas
ള്‍ ഉപയോഗിക്കാമെന്നുള്ളതിനാല്‍ പ്ലാസ്റ്റിക്‌, ചെറുകമ്പികള്‍, പൈന്‍ ഇലകള്‍ എന്നിവകൊണ്ടാണ്‌ സീലിയ റീത്ത്‌ നിര്‍മ്മിക്കുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ പള്ളിയിലെ ആവശ്യത്തിനായി റീത്തുകള്‍ നിര്‍മ്മിച്ചിരുന്നു. ചെറു കമ്പികള്‍ വളയ രൂപത്തിലാക്കി പ്ലാസ്റ്റിക്‌ കൊണ്ടുള്ള ഇലകളും മറ്റ്‌ വസ്‌തുക്കളും പേപ്പറുകളും വളയത്തില്‍ ചുറ്റും. ഇവയില്‍ വിവിധ തരത്തിലുള്ള അലങ്കാര വസ്‌തുക്കള്‍ ക്രമീകരിച്ചാണ്‌ റീത്തുകള്‍ നിര്‍മ്മിക്കുന്നത്‌. റീത്തുകളുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചതിലൂടെ ആവശ്യക്കാരും എത്താറുണ്ട്‌.
വിപണിയില്‍ ഡ്രൈ ഫ്‌ളവേഴ്‌സ്‌ ലഭ്യമാണെങ്കിലും ഇവക്ക്‌ വില കൂടുതലാണ്‌.. വ്യത്യസ്‌ത വലുപ്പത്തിലുള്ളതും വിവിധ തരത്തിലുള്ള റീത്തുകള്‍ ലഭ്യമാണ്‌. 300 മുതല്‍ 2000 രൂപക്ക്‌ മുകളിലുള്ള റീത്തുകളും ലഭിക്കും. ക്രസ്‌മസ്‌ അലങ്കാരത്തിനു ശേഷം ഇവ വീടുകളില്‍ വാള്‍ഡെക്കറേഷനായും കല്യാണ അലങ്കാരത്തിനും ഉപയോഗിച്ചു വരുന്നു.

English summary
Christmas reeth made by siliya more attracted in Christmas market keralam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X